കുവൈത്തിൽ ആദ്യഫല പെരുന്നാൾ ആഘോഷിച്ചു
Saturday, January 12, 2019 8:44 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ജനുവരി 11-നു, അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ ആഘോഷിച്ചു.

ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. വികാരി ഫാ സഞ്ജു ജോൺ അധ്യക്ഷത വഹിച്ചു, ഇടവക സെക്രട്ടറി വി.ടി. വർഗീസ് സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. കെ.എസ്. ശമുവേൽ കോർ എപ്പിസ്കോപ്പാ, സെന്‍റ് ഗ്രിഗോറിയോസ്‌ ഇടവക വികാരി ഫാ ജേക്കബ്‌ തോമസ്‌, അസോസിയേറ്റ്‌ വികാരി ഫാ. ജിജു ജോർജ്ജ്‌, NECK Secretary റോയി യോഹന്നാൻ,  സെന്‍റ് പീറ്റേഴ്സ്‌ ക്നാനായ ഇടവക വികാരി ഫാ തോമസ്കുട്ടി, ഭദ്രാസന കൗൺസിൽ അംഗം അലക്സ്‌ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ഇടവക ആക്ടിംഗ് ട്രസ്റ്റി റോണി ജേക്കബ്‌ നന്ദി പറഞ്ഞു.

തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഈജിപ്ഷ്യൻ ഡാൻസ്‌, നാടൻ തനിമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, കുരുന്നുകൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവയും നടത്തപ്പെട്ടു. പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദ്, മൃദുല വാര്യർ, കെ.ജെ. ബിനോയ്‌ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ