കേ​ളി 2019 ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, January 14, 2019 10:07 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ 2019 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ൽ മാ​തേ​ഷ് എ​സ്റ്റാ​ബ്ലി​ഷ് മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​ർ കേ​ര​ളം നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ത്തി​ന്‍റെ നേ​ർ​കാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി റീ​ബി​ൽ​ഡ് കേ​ര​ള എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​സ്വാ​സ നി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് പു​റ​മേ ഇ​ന്ത്യ​ൻ എം​ബ​സി, കേ​ര​ള സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, വ​കു​പ്പു​ക​ൾ, നോ​ർ​ക്ക എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, അം​ബു​ല​ൻ​സ്, പോ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്, വെ​ള്ളം വൈ​ദ്യു​തി എ​ന്നീ പ്രാ​ദേ​ശി​ക സേ​വ​ന സ​ഹാ​യ വി​ശ​ദാം​ശ​ങ്ങ​ൾ, സൗ​ദി​യി​ലെ മ​ല​യാ​ളം മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​യാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ൽ​ഖ​ർ​ജ്, മു​സാ​ഹ്മി​യ, ദ​വാ​ദ്മി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സൗ​ജ​ന്യ​മാ​യി ക​ല​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ളി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഗ​ദ അ​ൽ മു​സ്ത​ഷാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ മാ​തേ​ഷ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് പ്ര​തി​നി​ധി​യും കേ​ളി ബ​ദി​യ ഏ​രി​യ വാ​ദി​ല​ബ​ൻ യൂ​ണി​റ്റ് അം​ഗ​വു​മാ​യ പ്ര​സാ​ദ് ക​ല​ണ്ട​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സി​ദ്ദി​ക്ക് കൊ​ബ്ലാ​ൻ, അ​റാ​ർ പ്ര​വാ​സി സം​ഘം ര​ക്ഷാ​ധി​കാ​രി​യും എ​ഴു​ത്തു​കാ​ര​നും, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും, ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ കു​ഞ്ഞ​ഹ​മ്മ​ദ് കൂ​രാ​ച്ചു​ണ്ട് കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ കെ.​പി.​എം സാ​ദി​ക്ക്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള കേ​ളി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.