ര​ക്ത​ദാ​ന​വു​മാ​യി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ
Tuesday, January 15, 2019 1:25 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ര​ക്ത​ദാ​ന​പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 2019 ലെ ​ആ​ദ്യ ര​ക്ത​ദാ​ന​ക്യാ​ന്പ്, കു​വൈ​ത്തി​ലെ പ്ര​മു​ഖ കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യാ​യ KAEFER ജ​ന​റ​ൽ ട്രേ​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജാ​ബ്രി​യ​യി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു.

കെ​ഇ​ഫെ​ർ ക​ന്പ​നി​യു​ടെ ഈ ​മാ​സം അ​വ​സാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യാ​ണ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള ര​ക്ത​ദാ​നം എ​ന്ന മ​ഹ​ത്താ​യ ക​ർ​മ്മ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ങ്കാ​ളി​ക​ളാ​യ​ത്. ര​ക്ത​ദാ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ള​ള പ്ര​ശം​സാ​ഫ​ല​കം ബി​ഡി​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ കെ​ഇ​ഫെ​ർ ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി. കൂ​ടാ​തെ, ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ൾ​ക്കും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

2011 ൽ ​വി​നോ​ദ് ഭാ​സ്ക​ര​ൻ എ​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ ആ​ശ​യ​ത്തി​ൽ ഉ​ദ​യം കൊ​ണ്ട ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം കേ​ര​ള​ത്തി​ലെ​ന്പാ​ടും, കൂ​ടാ​തെ കു​വൈ​ത്ത്, യു​എ​ഇ., ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, സൗ​ദി, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ര​ക്ത​ദാ​ന​മേ​ഘ​ല​യി​ലും, മ​റ്റു1 ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​വാ​നും; അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ത​ദാ​താ​ക്ക​ളെ ല​ഭി​ക്കു​വാ​നും ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​നെ 6999 7588 / 6930 2536 / 5151 0076 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ