എസ്‌കെഎസ്എസ്എഫ് ’ച​ലോ​ജാ​ലി​ക’ പ്ര​ച​ര​ണ പ​ര്യ​ട​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, January 15, 2019 1:32 AM IST
മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക​യ്ക​ത്തും പു​റ​ത്തും ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലു​മാ​യി എസ്‌കെഎസ്എസ്എഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ ഭാ​ഗ​മാ​യി മ​നാ​മ​യി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യു​ടെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​യി.

പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണ ഭാ​ഗ​മാ​യി ബ​ഹ്റൈ​നി​ലെ വി​വി​ധ ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന ’ച​ലോ​ജാ​ലി​ക’ പ്ര​ച​ര​ണ പ​ര്യ​ട​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​നാ​മ​യി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന. സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​ഹ​മ​ദ് ഹാ​ജി, ച​ലോ ജാ​ലി​ക ക​ണ്‍​വീ​ന​ർ ഷ​മീ​ർ ജി​ദ് ഹ​ഫ്സി​ന് പ​താ​ക കൈ​മാ​റി നി​ർ​വ​ഹി​ച്ചു . സ​മ​സ്ത ബ​ഹ്റൈ​ൻ എസ്‌കെഎസ്എസ്എഫ്
ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​നാ​മ​യി​ൽ നി​ന്നാ​രം​ഭി​ച്ച ’ച​ലോ​ജാ​ലി​ക’ പ്ര​ച​ര​ണ പ​ര്യ​ട​നം ഉ​മ്മു​ൽ ഹ​സം, ഗ​ലാ​ലി, ഹൂ​റ, ബു​ദ​യ്യ, ജി​ദ്ഫ്സ്, മു​ഹ​റ​ഖ് ഏ​രി​യ​ക​ളി​ലെ പ്ര​ച​ര​ണം പൂ​ർ​ത്തി​യാ​ക്കി. ശേ​ഷി​ക്കു​ന്ന ഏ​രി​യ​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ച​ര​ണ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പ​ബ്ലി​ക്ക് ദി​ന​മാ​യ ജ​നു. 26ന് ​ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ​ജാ​ലി​ക​യി​ൽ ബ​ഹ്റൈ​നി​ലെ മ​ത​സാ​മൂ​ഹി​ക​സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 3341 3570