കൂ​ട്ട​പ്പു​ലാ​ൻ അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി​ക്ക് ടാ​ല​ന്‍റ് സ്കൂ​ളി​ന്‍റെ ആ​ദ​രം
Tuesday, January 15, 2019 1:40 AM IST
ദോ​ഹ: വ്യ​വ​സാ​യി​ക, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, ജ​ന​സേ​വ​ന രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ദേ​യ​നാ​യ കൂ​ട്ട​പ്പു​ലാ​ൻ അ​ബ്ദു​ൽ ഹ​മീ​ദ് ഹാ​ജി​യെ ടാ​ല​ന്‍റ് പ​ബ്ലി​ക് സ്ക്കൂ​ൾ ആ​ദ​രി​ച്ചു. വ​ട​ക്കാ​ങ്ങ​ര​യി​ൽ ന​ട​ന്ന സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച​ത്. നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​ർ അ​ദ്ദേ​ഹ​ത്തി​ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധ്യ ഐ​സ​ക്, പിടിഎ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് മു​ഹ​മ്മ​ദ​ലി, മ​ദ​ർ പിടിഎ പ്ര​സി​ഡ​ന്‍റ് അ​സ്ല​മി​യ, ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ യു.​പി മു​ഹ​മ്മ​ദ് ഹാ​ജി, കെ. ​അ​ബൂ​ബ​ക്ക​ർ മൗ​ല​വി, കേ​ര​ള​ഭൂ​ഷ​ണം ജ​ന​റ​ൽ മാ​നേ​ജ​ർ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ൽ, മീ​ഡി​യ പ്ള​സ് സിഇഒ. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, സ്കൂ​ൾ മാ​നേ​ജ​ർ യാ​സ​ർ ക​രു​വാ​ട്ടി​ൽ, സ്ക്കൂ​ൾ എ​ജ്യൂ​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ എ​സ്.​എം അ​ബ്ദു​ല്ല, അ​ക്കാ​ദ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ ഫ​ർ​സാ​ന തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ജ​ന​സേ​വ​ന രം​ഗ​ത്തും ഹ​മീ​ദ് ഹാ​ജി​യു​ടെ സേ​വ​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ അ​ന​സ് അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ വ​ള​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ച്ച ഹ​മീ​ദ് ഹാ​ജി സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ത്തോ​ര​ത്ത​ര​മു​ള്ള വ​ള​ർ​ച്ച​യി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും പു​രോ​ഗ​തി​യി​ലേ​ക്കു​ള്ള കു​തി​ച്ചു ചാ​ട്ട​ത്തി​ന് ത​ന്നാ​ലാ​വു​ന്ന എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.

സൗ​ദി അ​റേ​ബ്യ​യി​ലെ കെ.​പി വെ​ഞ്ച്വേ​ഴ്സ് റാ​സ് അ​ൽ ഖൈ​മ​യി​ലെ അ​ൽ മാ​സ സ്വീ​റ്റ് വാ​ട്ട​ർ ക​ന്പ​നി, മ​ങ്ക​ട​യി​ലെ കെ.​പി മാ​ൾ തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​നാ​യ ഹ​മീ​ദ് ഹാ​ജി മ​ങ്ക​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ്. സ്ക്കൂ​ൾ വാ​ർ​ഷി​ക​ത്തി​ന് സാ​ങ്കേ​തി​ക പ​രി​ശീ​ല​നം ന​ൽ​കി​യ ബ​ക്ക​ർ ഷാ​യെ ച​ട​ങ്ങി​ൽ ഹ​മീ​ദ് ഹാ​ജി മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ