ഖ​ലീ​ലു​ല്ലാ​ഹ് ചെം​നാ​ട് വ​ര​ച്ച അ​നാ​ട്ട​മി​ക്ക് കാ​ലി​ഗ്രാ​ഫി രാ​ഹു​ൽ ഗാ​ന്ധി​യ്ക്ക് സ​മ്മാ​നി​ച്ചു
Tuesday, January 15, 2019 11:33 PM IST
ദു​ബാ​യ്: പ്ര​ശ​സ്ത കാ​ലി​ഗ്രാ​ഫ​റും ലോ​ക റെ​ക്കോ​ർ​ഡു​ക​ളു​ടെ ഉ​ട​മ​യു​മാ​യ ഖ​ലീ​ലു​ല്ലാ​ഹ് ചെം​നാ​ടു വ​ര​ച്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​നാ​ട്ട​മി​ക്ക് കാ​ലി​ഗ്രാ​ഫി സ​മ്മാ​നി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ജു​മൈ​റ ബീ​ച്ച് ഹോ​ട്ട​ലി​ലെ​ത്തി​യാ​ണ് ചി​ത്രം രാഹുലിന് കൈ​മാ​റി​യ​ത്.

"​രാ​ഹു​ൽ ഗാ​ന്ധി' എ​ന്ന അ​റ​ബി​ക്ക് അ​ക്ഷ​ര​ങ്ങ​ളു​ൾ​പ്പെ​ടു​ത്തി​യാ​ണ് ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ അ​ത് ശ്ര​ദ്ധാ​പൂ​ർ​വം കേ​ൾ​ക്കു​ക​യും, ത​ന്‍റെ ക​ല​ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ക​യും, താ​ൻ ന​ൽ​കി​യ​ന്ധ​ബി​നാ​ലെ പ്രൊ​ഫൈ​ൽ ബ്രോ​ഷ​ർ​ അ​ദ്ദേ​ഹം സ്വീ​ക​രി​ക്കു​ക​യും അ​തി​ലെ കാ​ലി​ഗ്രാ​ഫി​ക​ൾ നോ​ക്കി അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്തു.

ചി​ത്രം വ​ര​ച്ച ഉ​ട​നെ ത​ന്നെ ഖ​ലീ​ലു​ല്ലാ​ഹ് ഐ​സ​ക്ക് ജോ​ണി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും, അ​ദ്ദേ​ഹ​മ​ത് സാം ​സാം പി​ത്രോ​ഡ​യ്ക്കു കാ​ണി​ക്കു​ക​യും, പി​ന്നീ​ട് രാ​ഹു​ൽ ഗാ​ന്ധി​യേ​യും കാ​ണി​ച്ചു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് അ​നാ​ട്ട​മി​ക്ക് കാ​ലി​ഗ്രാ​ഫി ഫ്രെ​യിം ചെ​യ്തൊ​രു​ക്കി​യ​ത്. അ​വ​ർ ന​ൽ​കി​യ സ​മ​യ​ക്ര​മ​ത്തി​ൽ ജു​മൈ​റ ബീ​ച്ച് ഹോ​ട്ട​ലി​ലെ​ത്തി​യ ഖ​ലീ​ലു​ല്ലാ​ഹ്, ഐ​സ​ക്ക് ജോ​ണി​ന്‍റേയും, സു​ഹ്ത്ര്ത് ഇ​ഖ്ബാ​ൽ ഹ​ത്ത്ബൂ​റി​ന്‍റേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചി​ത്രം രാ​ഹു​ൽ ഗാ​ന്ധി​ക്ക് കൈ​മാ​റി​യ​ത്.

ലോ​ക കാ​ലി​ഗ്രാ​ഫി ക​ല​യ്ക്ക് സം​ഭാ​വ​ന​യാ​യി അ​നാ​ട്ട​മി​ക്ക് കാ​ലി​ഗ്രാ​ഫി എ​ന്ന നൂ​ത​ന ചി​ത്ര സ​ങ്കേ​തം രൂ​പ​പ്പെ​ടു​ത്തി​യ കാ​ലി​ഗ്രാ​ഫ​ർ ഖ​ലീ​ലു​ല്ലാ​ഹ് ചെം​നാ​ട് കാ​സ​ർ​ഗോ​ഡു സ്വ​ദേ​ശി​യും എം.​എ​ച്ച് സീ​തി​യു​ടെ മ​ക​നു​മാ​ണ്. ദു​ബാ​യി​ൽ സ്വ​ന്ത​മാ​യി കാ​ലി​ഗ്രാ​ഫി ക​ല​യി​ൽ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹം ഇ​ന്ന് മാ​ന്യ​ത്ത് വി​ൻ ട​ച്ചി​ന​ടു​ത്താ​ണ് താ​മ​സം.