റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് 650 സി​സി ഇ​ര​ട്ട​ക​ൾ ഇ​നി യു​എ​ഇ​യി​ലും
Thursday, January 17, 2019 10:49 PM IST
ദു​ബാ​യ്: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ ആ​ഗോ​ള മോ​ഡ​ലു​ക​ളാ​യ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ഐ​എ​ൻ​ടി, കോ​ണ്ടി​നെ​ന്‍റ​ൽ ജി​ടി എ​ന്നീ 650 സി​സി ഇ​ര​ട്ട എ​ൻ​ജി​ൻ ബൈ​ക്കു​ക​ൾ യു​എ​ഇ വി​പ​ണി​യി​ലി​റ​ങ്ങി.

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് 650 ട്വി​ൻ​സ് എ​ന്ന പേ​രി​ലാ​യാ​ണ് ഇ​ര​ട്ട സി​ലി​ണ്ട​റു​ക​ളു​ള്ള ഈ ​മോ​ഡ​ലു​ക​ൾ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 വി​പ​ണി​ക​ളി​ലാ​ണ് ആ​ദ്യം ഇ​വ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ആ​ഗോ​ള മേ​ധാ​വി അ​രു​ണ്‍ ഗോ​പാ​ൽ പ​റ​ഞ്ഞു.

ദു​ബാ​യി​ലെ ആ​ർ.​കെ ഗ്ലോ​ബ​ലി​ന്‍റെ കീ​ഴി​ലു​ള്ള അ​വ​ന്തി ഓ​ട്ടോ​മൊ​ബൈ​ൽ​സാ​ണ് യു​എ​ഇ​യി​ലെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ വി​പ​ണ​ന ചു​മ​ത​ല. അ​ൽ​ഖൂ​സ് 4ലെ ​എ​ക്സ്ക്ലൂ​സീ​വ് ഷോ​റൂ​മി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ എ​ല്ലാ മോ​ഡ​ലു​ക​ളും അ​ക്സെ​സ​റി​ക​ളും ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള