ക​ലാ​ല​യം ബ​ഹ്റൈ​ൻ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ് വെ​ള്ളി​യാ​ഴ്ച
Friday, January 18, 2019 6:33 PM IST
മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ​എ​സ്സി) സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹ്റൈ​ൻ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1 മു​ത​ൽ റി​ഫ ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​ന്പ​സി​ൽ ന​ട​ക്ക​പ്പെ​ടും.

ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര​ങ്ങ​ളി​ൽ യൂ​ണി​റ്റ് സെ​ക്ട​ർ സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ പ്ര​തി​ഭാ​ത്വം തെ​ളി​യി​ച്ച ഇ​രു​ന്നൂ​റോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 54 ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ മ​മ്മൂ​ട്ടി മു​സ്ല്യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശൈ​ഖ് ഹ​സ്സാ​നു​ബ്ന് മു​ഹ​മ്മ​ദ് ഹു​സൈ​ൻ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​സി​എ​ഫ്., ആ​ർ​എ​സ്സി നേ​താ​ക്ക​ൾ വി​വി​ധ സ്ഥാ​പ​ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ക്കും.

വൈ​ക​ട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സം​ഗ​മം ആ​ർ.​എ​സ്.​സി. നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​രി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. പ്ര​വാ​സി രി​സാ​ല എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ ടി.​എ.​അ​ലി അ​ക്ബ​ർ മു​ഖ്യാ​തി​ഥി​യാ​വും. ഐ​സി​എ​ഫ്. നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി , , സ​ജി മാ​ർ​ക്കോ​സ്, പ്ര​ദീ​പ് പു​റ​വ​ങ്ക​ര , വി.​പി.​കെ.​മു​ഹ​മ്മ​ദ് പ്ര​സം​ഗി​ക്കും. ഹാ​ഫി​ള് അ​സ്സ​യ്യി​ദ് അ​സ്ഹ​ർ ത​ങ്ങ​ൾ , ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം (കെ.​എം.​സി.​സി), അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി (ഐ​സി​എ​ഫ്.) എം.​സി. അ​ബ്ദു​ൾ ക​രീം, എ​ബ്ര​ഹാം ജോ​ണ്‍, രാ​ജു ഇ​രി​ങ്ങ​ൽ, കെ.​ടി. സ​ലിം, ജാ​ഫ​ർ മൈ​ദാ​ൻ, മ​നീ​ഷ് രാ​മ​നു​ണ്ണി, സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ർ.​എ​സ്.​സി. നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ , ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ. വി.​പി.​കെ. മു​ഹ​മ്മ​ദ് , ക​ലാ​ല​യം ക​ണ്‍​വീ​ന​ർ ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ അ​ശ്റ​ഫ് മ​ങ്ക​ര ,ന​ജ്മു​ദ്ദീ​ൻ പ​ഴ​മ​ള്ളൂ​ർ, അ​ബ്ദു​ൾ സ​ലാം കോ​ട്ട​ക്ക​ൽ, ബ​ഷീ​ർ മാ​സ്റ്റ​ർ ക്ലാ​രി, ഷ​ഹീ​ൻ അ​ഴി​യൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.