മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘം ശ​താ​ബ്ദി ആ​ഘോ​ഷം 19ന്; ​ദ​യാ​ബാ​യി മു​ഖ്യാ​തി​ഥി
Friday, January 18, 2019 10:33 PM IST
അ​ബു​ദാ​ബി : മാ​ർ​ത്തോ​മ സേ​വി​ക​സം​ഘ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക സേ​വി​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സം​ഗ​മം 19 നു ​മു​സ​ഫ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. വൈ​കി​ട്ട് ആ​റി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. ബി​ജു സി.​പി , സേ​വി​കാ​സം​ഘം യു​എ​ഇ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​വ. സു​നി​ൽ എം. ​ജോ​ണ്‍, ശാ​ഖാ സെ​ക്ര​ട്ട​റി സൂ​സ​ൻ അ​ല​ക്സ്, ഇ​ട​വ​ക​യി​ലെ മ​റ്റു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ക്കും.

വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി വി. ​ജോ​ണ്‍, ട്ര​സ്റ്റി​മാ​രാ​യ സൂ​സ​ൻ ഷാ​ജു ജോ​ണ്‍, ജോ​ളി ബി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. സി​ൽ​സി റേ​ച്ച​ൽ സാ​മു​വ​ൽ, സൂ​സ​ൻ മ​നോ​ജ് , സീ​മ ജോ​സ​ഫ്, ബി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ച​ട​ങ്ങി​ൽ ദ​യാ​ബാ​യി​യേ​യും സേ​വി​ക​സം​ഘ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളേ​യും ആ​ദ​രി​ക്കും. സേ​വി​കാ​സം​ഘം ഒ​രു​ക്കി​യ ഗാ​യ​ക​സം​ഘം ശ​താ​ബ്ദി ഗാ​നം അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ആ​ല​പി​ക്കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള