കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു
Sunday, January 20, 2019 4:05 PM IST
കുവൈറ്റ് സിറ്റി: മുന്നോക്ക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ 'മുന്നോക്ക സംവരണത്തിലെ ചതിക്കുഴികള്‍' എന്ന ശീര്‍ഷകത്തില്‍ കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കുവൈത്ത് കെഎംസിസി ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് ശറഫുദ്ധീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഗഫൂര്‍ മുക്കാട്ട് വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ദാരിദ്ര നിര്‍മ്മാര്‍ജനമല്ല; അധികാര പങ്കാളിത്തമാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മണ്ണിശേരി അഭിപ്രായപ്പെട്ടു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് വാളൂര്‍, ട്രഷറര്‍ എം.ആര്‍ നാസര്‍, യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതിയംഗം അഡ്വ. കെ.എം ഹനീഫ് പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശംസുദ്ധീന്‍ ഫൈസി (ഇസ്ലാമിക് കൗണ്‍സില്‍), സജിത്ത് സി. നായര്‍ (എന്‍എസ്എസ്), അബൂബക്കര്‍ വടക്കാഞ്ചേരി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍കെ.എന്‍.എം), ഫൈസല്‍ മഞ്ചേരി (കെഐജി), മുഹമ്മദ് അരിപ്ര (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍), കെ.സി മുഹമ്മദ് നജീബ്(കേരളാ ഇസ്ലാഹി സെന്റര്‍) സംസാരിച്ചു. സി.പി അബ്ദുള്‍ അസീസ് മോഡറേറ്ററായിരുന്നു.

നൗഷാദ് മണ്ണിശ്ശേരിക്കുള്ള മൊമെന്റോ സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ നല്‍കി. കെ.എം.സി.സി മുന്‍ പ്രസിഡണ്ട് കെ.ടി.പി അബ്ദുല്‍ റഹിമാന്‍, സംസ്ഥാന ഭാരവാഹികളായ എന്‍.കെ ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്ത്, എന്‍ജിനിയര്‍ മുഷ്താഖ്,ഷെരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയൂര്‍ ജില്ലാ ഭാരവാഹികളായ സലാം നന്തി,സലീം എം.എല്‍.സി, ലത്തീഫ് കരിമ്പങ്കണ്ടി, സൈഫുള്ള ബാലുശ്ശേരി പ്രസീഡിയം നിയന്ത്രിച്ചു. കെ.എം.സി.സി.കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.കെ മുഹമ്മദലി സ്വാഗതവും ട്രഷറര്‍ അസീസ് പേരാമ്പ്‌റ നന്ദിയും പറഞ്ഞു.