കെകെഎംഎ: എ.പി. അബ്ദുൽ സലാം പ്രസിഡന്‍റ്, കെ.സി. റഫീഖ് ജനറൽ സെക്രട്ടറി
Monday, January 21, 2019 7:36 PM IST
കുവൈത്ത്‌ : കുവൈത്ത്‌ കേരള മുസ് ലിം അസോസിയേഷൻ (കെകെഎംഎ ) കേന്ദ്ര കമ്മിറ്റിയുടെ 2019-20 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .

പുതിയ ഭാരവാഹികളായി എ.പി അബ്ദുൽസലാം (പ്രസിഡന്‍റ് ),കെ ബഷീർ , ഇക്ബാൽ ബി എം (വർക്കിംഗ് പ്രസിഡന്‍റ് ), കെ.സി. റഫീഖ് (ജനറൽ സെക്രട്ടറി ) കെ.സി. ഗഫൂർ (ഓർഗനൈസിംഗ് സെക്രട്ടറി ), സി. ഫിറോസ് (ട്രഷറർ ), മുനീർ കോടി (ഫിനാൻസ് കൺട്രോളർ ), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റർ ) എന്നിവരെയും കെ സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), സഗീർ തൃക്കരിപ്പൂർ (രക്ഷാധികാരി), എൻ എ മുനീർ (ചെയർമാൻ),അബ്ദുൽ ഫത്തഹ് തയ്യിൽ , ഹംസ മുസ്തഫ (വൈസ് ചെയർമാൻ), അലിമാത്ര (സിഎഫ് ഒ), പി.കെ. അക്‌ബർ സിദ്ധീഖ് , സയിദ് റഫീഖ് , ഇബ്രാഹിം കുന്നിൽ , എ.വി. ഹനീഫ (പി എം ടി അംഗങ്ങൾ) എന്നിവരേയും സെക്രട്ടറിമാരായി മുനീർ കുനിയ ,വി.എച്ച്. മുസ്തഫ ,എ വി മുസ്തഫ ,പി.എ. അബ്ദുള്ള,വിവിധ വകുപ്പുകളുടെ വൈസ് പ്രസിഡന്‍റുമാരായി ഒ എം ഷാഫി , എച്ച്.എ. ഗഫൂർ , ഒ.പി. ഷറഫുദ്ദീൻ ,മുനീർ തുരുത്തി ,എൻജി നവാസ് .സംസം റഷീദ്,വി.കെ. ഗഫൂർ , എന്നിവരെയും അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റുമാരായി കെ.എച്ച്. മുഹമ്മദ് കുഞ്ഞി , മുഹമ്മദ് അലി അറക്കൽ , പി. റഫീഖ് ,അഷ്‌റഫ് മാങ്കാവ് ,ഷാഹിദ് ലബ്ബ , കെ.ഒ. മൊയ്‌ദു എന്നിവരെയും തെരഞ്ഞെടുത്തു .

അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗം ചെയർമാൻ എൻ.എ. മുനീർ ഉദ്ഘാടനം ചെയ്തു .ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി . ഒ.പി ഷറഫുദ്ദീൻ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും സയ്യദ് റഫീഖ് ഫിനാൻസ് റിപ്പോർട്ടും എ.വി. ഹനീഫ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു . സംഘടയുടെ 3 സോണൽ , 15 ബ്രാഞ്ചുകൾ , 80 ലേറെ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 200 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു .

മെമ്പർഷിപ് കാന്പയിനിൽ ഉജ്ജ്വല നേട്ടം കൈവരിച്ച പ്രവർത്തകരെയും ബ്രാഞ്ചുകളെയും കെകെഎംഎ മാഗ്‌നെറ്റിലൂടെ മികച്ച വോളന്‍റിയർ പ്രവർത്തനം കാഴ്ചവച്ചവരെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു .

പാലക്കി അബ്ദുൾറഹ്മാൻ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . അബ്ദുൽ ഫത്താഹ് തയ്യിൽ , ഹംസ പയ്യന്നൂർ എന്നിവർ പുതിയ ഭാരവാഹികൾക് ആശംസ നേർന്നു സംസാരിച്ചു . എ.പി. അബ്ദുൽസലാം മറുപടി പ്രസംഗം നടത്തി . കെ ബഷീർ സ്വാഗതവും കെ സി റഫീഖ് നന്ദിയും പറഞ്ഞു .

റിപ്പോർട്ട്: സലിം കോട്ടയിൽ