ദുബായ് കെയേഴ്സിന്‍റെ സ്റ്റെം പദ്ധതിക്ക് യുഎഇ എക്സ്ചേഞ്ചിന്‍റെ 10 ലക്ഷം ദിർഹം
Monday, January 21, 2019 8:51 PM IST
അബുദാബി: ദുബായ് കെയെർസ് നടപ്പിലാക്കുന്ന സ്റ്റെം പ്രോഗ്രാമിന് യുഎഇ എക്സ്ചേഞ്ച് 10 ലക്ഷം ദിർഹം സംഭാവന ചെയ്തു. ഉഗാണ്ടയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പ്രവർത്തനമാണ് സ്റ്റെം പ്രോഗ്രാം.

പിന്നോക്ക രാജ്യങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി യുഎഇ എക്സ്ചേഞ്ച് നടപ്പിലാക്കുന്ന
ഒരു കോടി ദിർഹം പദ്ധതിയുടെ ഭാഗമായാണ് ദുബായ് കെയേഴ്‌സിനുള്ള സംഭാവന. അന്താരാഷ്ട്ര തലത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിവരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ് ദുബായ് കെയേഴ്സ് .

യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സിഇഒയും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ പ്രമോദ് മങ്ങാട്ട് , ദുബായ് കെയേഴ്സ് സിഇഒ താരിഖ് മുഹമ്മദ് അൽ ഗുർഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള