ഖോ​ർ​ഫ​ക്കാ​ൻ ഐ​എ​സ് സി പ​രീ​ക്ഷ ഒ​രു​ക്ക സെ​മി​നാ​ർ
Monday, February 11, 2019 11:17 PM IST
ഷാ​ർ​ജ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് , പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, സ്കൂ​ൾ ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​യി ക്ല​ബ് ഹാ​ളി​ൽ പ​രീ​ക്ഷ ത​യാ​റെ​ടു​പ്പ് സെ​മി​നാ​ർ ന​ട​ത്തി. ഐ​എ​സ് സി സെ​ക്ര​ട്ട​റി സ​ണ്ണി ജോ​ർ​ജ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ക്ല​ബ് സെ​ക്ര​ട്ട​റി പ്രി​മ​സ് പോ​ൾ, കോ​ണ്‍​സു​ലാ​ർ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ, ഫാ​റൂ​ഖ് കോ​ഴി​ക്കോ​ട് , ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കാ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡ​ഗ്ല​സ് ജോ​സ​ഫ് ക്ലാ​സെ​ടു​ത്തു. പ​രീ​ക്ഷാ സ​മ്മ​ർ​ദ്ദം ഇ​ല്ലാ​താ​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഡ​ഗ്ല​സ് ജോ​സ​ഫ്