റിയാദ്: ഫ്രന്റ്സ് ക്രിയേഷൻസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റിയാദ് കാർണിവൽ ശ്രദ്ധേയമായി. സൗദിയിലെ നേപ്പാൾ അംബാസഡർ മഹേന്ദ്ര സിംഗ് മുഖ്യാതിഥിയായിരുന്നു. നെസ്റ്റോ അസീസിയ ട്രെയിൻ മാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി പൗരപ്രമുഖൻ അബൂദ് ബാമക്കറ ഉദ്ഘാടനം ചെയ്തു.
സൗദി തൊഴിൽ വിപണിയിൽ ഇന്ത്യൻ സമൂഹത്തിന്റെ സേവനം അഭിനന്ദനാർഹമാണെന്നും അംബാസഡർ പറഞ്ഞു. നവാസ് വെളളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ബിസിനസ് രംഗത്തും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 9 പേർക്കാണ് ഫ്രന്റ്സ് ക്രിയേഷൻസ് ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്.
മാസ് മീഡിയ, സിനിമാ നിർമാണം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സമീറ അസീസ്, മലയാളി വ്യവസായിയും സംസ്ഥാന ചലചിത്ര അവാർഡ് ജോതാവും ആളൊരുക്കം സിനിമയുടെ നിർമാതാവുമായ ജോളി ലോനപ്പൻ ദമാം, അയോധന കല, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ മേഖലയിൽ ശ്രദ്ധ നേടിയ ഡോ. ഷിഹാൻ കെ.കെ. അഹമദ് ഷാർജ, ലൈറ്റ് ടവർ മാനേജിംഗ് ഡയറക്ടർ യുഎഇയിലെ കൊടുങ്ങല്ലൂർ സ്വദേശി ഡോ. യൂസുഫ് കരിക്കയിൽ, ശാസ്ത്ര സാങ്കേതിക ബിസിനസ് രംഗത്തെ പ്രമുഖൻ മുറുന ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ അജുൻ ഫ്രാങ്ക്ലിൻ ഹായിൽ, വ്യവസായ പ്രമുഖനും ഒഐസിസി ഗ്ലോബൽ കമ്മറ്റി ട്രഷറർ മജീദ് ചിങ്ങോലി, സക്സസ് ഇന്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ സൈദ് മസ്ഉൗദ്, മനാഖ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ മിർഷാദ് ബക്കർ എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്.
സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തു മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഇബ്രാഹിം സുബ്ഹാന് ലൈഫ് ടൈം അചീവ്മെന്റ് അവാർഡും സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഷൗക്കത്ത് പർവേസ്, മുൻ ചെയർമാൻ ഡോ. ദിൽഷാദ്, അൽ യാസ്മിൻ സ്കൂൾ പ്രിൻസിൽ കെ റഹ്മത്തുല്ല, ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ ബിഷി ഷാം, മോഡേണ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ്, എൻ ആർ കെ ചെയർമാൻ അഷ്റഫ് വടക്കേവിള എന്നിവർ സംബന്ധിച്ചു.
മുഖ്യാതിഥികൾക്കുളള ഉപഹാരം ടി.പി മുഹമ്മദ്, ശിഹാബ് കൊട്ടുകാട് എന്നിവർ സമ്മാനിച്ചു. സജിൻ, ഫൈസൽ എന്നിവർ അവതാരകരായിരുന്നു. കെ എസ് എ അംഗന, ഫ്രന്റ്സ് ക്രിയേഷൻസ് പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷക്കീല വഹാബ് രചനയും ഹിഷാം അബ്ദുൽ വഹാബ് ഈണവും നൽകി സിത്താര കൃഷ്ണകുമാർ ആലപിച്ച മോതിരക്കല്ല് സംഗീത ആൽബത്തിന്റെ പ്രകാശനവും നടന്നു. കളിവീട് കുടുംബ കൂട്ടായ്മ, കൈരളി ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ ഇവ, അലിഫ് ഇന്റർനാഷണൽ സ്കൂൾ, ദേവിക നൃത്തകലാ ക്ഷേത്ര എന്നിവർ പങ്കെടുത്ത സൗഹൃദ സംഗീത നൃത്ത മത്സരവും അരങ്ങേറി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ