ദോ​ഹ മ​ദ്റ​സ ഫെ​സ്റ്റ്: സി​ദ്ഖ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി
Wednesday, February 13, 2019 11:10 PM IST
ദോ​ഹ: ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സാ​ഹി​ത്യ പ​രി​പാ​ടി​യാ​യ ’മ​ദ്റ​സ ഫെ​സ്റ്റ് 2019’ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സി​ദ്ഖ് ഗ്രൂ​പ്പ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​ദ്ൽ ഗ്രൂ​പ്പും, റ​ഹ്മ ഗ്രൂ​പ്പും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​മാ​ന ഗ്രൂ​പ്പി​നാ​ണ് നാ​ലാം സ്ഥാ​നം.

നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ന്പ​തി​ല​ധി​കം മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ര​ണ്ട​ര​മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന മ​ത്സ​ര​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ച​നാ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മേ ചി​ത്രീ​ക​ര​ണം. മൈം, ​ഒ​പ്പ​ന, തീം ​പ്ര​സ​ന്‍റേ​ഷ​ൻ, റി​യാ​ലി​റ്റി ഷോ ​തു​ട​ങ്ങി​യ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളാ​ണ് മ​ദ്റ​സ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ​ത്.

സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ എം.​എ​സ്. അ​ബ്ദു​ൽ റ​സാ​ഖ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​വി​ഷ്കാ​ര​ങ്ങ​ളും സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളും ഉ​ത്ത​മ​സ​മൂ​ഹ​ത്തി​ന്‍റെ നി​ർ​മി​തി​യി​ൽ സു​പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും സ​ർ​ഗ ശേ​ഷി​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കു​ന്ന പ​രി​പാ​ടി​ക​ൾ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്നും ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ പാ​ഠ്യാ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

മ​ദ്റ​സ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം കെ.​ബി​ൻ. ഹ​സ​ൻ, പി​ടി​എ ട്ര​ഷ​റ​ർ കെ.​എ​ൽ ഹാ​ഷിം, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫൗ​സി​യ അ​ബ്ദു​മ​നാ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള റോ​ളിം​ഗ് ട്രോ​ഫി പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ​മ്മാ​നി​ച്ചു. പി​ടി​എ ക​മ്മി​റ്റി മെ​ന്പ​ർ അ​ല​വി​ക്കു​ട്ടി, ഫെ​സ്റ്റ് ക​ണ്‍​വീ​ന​ർ അ​നീ​സ് റ​ഹ്മാ​ൻ, അ​സി​സ്റ്റ​ന്‍റ് ക​ണ്‍​വീ​ന​ർ ജി​ഷി​ൻ, അ​ബു​ലൈ​സ്, യു.​പി സെ​ക്ഷ​ൻ ഹെ​ഡ് യു​നു​സ് സ​ലീം, സു​ഹൈ​ൽ ശാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ