കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ നൃ​ത്ത നാ​ട​കം വ്യ​ത്യ​സ്ത കാ​ഴ്ചാ​നു​ഭ​വ​മാ​യി
Wednesday, February 13, 2019 11:16 PM IST
അ​ബു​ദാ​ബി: നൃ​ത്ത​രൂ​പ​ത്തി​ലെ ക​ഥ പ​റ​ച്ചി​ലി​ലെ വ്യ​ത്യ​സ്ത കാ​ഴ്ചാ​നു​ഭ​വം സ​മ്മാ​നി​ച്ച് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ രു​ദ്രം എ​ന്ന നൃ​ത്ത നാ​ട​കം അ​ര​ങ്ങേ​റി. സൗ​മ്യ പ്ര​കാ​ശി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ പ​രി​ശീ​ലി​ച്ച കു​രു​ന്നു​ക​ൾ മു​ത​ൽ വീ​ട്ട​മ്മ​മാ​ർ വ​രെ​യു​ള്ള അ​റു​പ​തോ​ളം പേ​രാ​ണ് 20 മി​നി​റ്റ് നീ​ണ്ട ക​ലാ​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ശി​വ​പു​രാ​ണ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ അ​ഞ്ചു ക​ഥ​ക​ളാ​ണ് നൃ​ത്ത നാ​ട​ക രൂ​പേ​ണ അ​വ​ത​രി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ നൃ​ത്ത​വും സം​ഗീ​ത​വും മി​ക​ച്ച രീ​തി​യി​ൽ സാം​യോ​ജി​പ്പി​ച്ച് അ​വ​ത​രി​പ്പി​ച്ച രു​ദ്രം സൗ​മ്യ പ്ര​കാ​ശാ​ണ് സം​വി​ധാ​നം ചെ​യ്തു അ​വ​ത​രി​പ്പി​ച്ച​ത്. ദേ​വ​യാ​നി ദേ​വ​മി​ത്ര എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത അ​ര​ങ്ങേ​റ്റ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള