സോ​ഹാ​റി​ലെ സി​റ്റി സെ​ന്‍റ​ർ മാ​ളി​ലും ഒ​മാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ശാ​ഖ
Wednesday, February 13, 2019 11:19 PM IST
മ​സ്ക​റ്റ്: മ​ണി ട്രാ​ൻ​സ്ഫ​ർ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് പെ​യ്മെ​ന്‍റ് സൊ​ല്യൂ​ഷ​ൻ​സ് ബ്രാ​ൻ​ഡാ​യ ഒ​മാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് സോ​ഹാ​റി​ൽ സി​റ്റി സെ​ന്‍റ​ർ മാ​ളി​ൽ പു​തി​യ ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഉ​ത്ത​ര ബ​ത്തീ​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള അ​ൽ ഷാ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യാ​നു​സ​ര​ണം ത​ത്സ​മ​യം പ​ണ​മ​യ​ക്കാ​നും നാ​ട്ടി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ക്രെ​ഡി​റ്റ് ചെ​യ്യാ​നും വി​ദേ​ശ ക​റ​ൻ​സി​ക​ൾ മാ​റ്റി​യെ​ടു​ക്കാ​നും മൊ​ബൈ​ൽ റീ​ചാ​ർ​ജ് പോ​ലു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. ബി​ൽ പെ​യ്മെ​ന്‍റ്സ് കൂ​ടാ​തെ ഒ​മാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് മൊ​ബൈ​ൽ ആ​പ്പ് വ​ഴി ഓ​ണ്‍​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നും ഇ​പ്പോ​ൾ എ​ളു​പ്പ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും സു​ര​ക്ഷി​ത​വു​മാ​യ ഇ​ട​പാ​ടു​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ലും കു​റ്റ​മ​റ്റ രീ​തി​യി​ലും ന​ട​ത്തു​വാ​ൻ പാ​ക​ത്തി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ഒ​മാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് സോ​ഹാ​റി​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​വാ​നും സേ​വ​നം ല​ഭ്യ​മാ​ക്കു​വാ​നും സി​റ്റി സെ​ന്‍റ​റി​ലെ പു​തി​യ ശാ​ഖ വ​ള​രെ ഉ​പ​ക​രി​ക്കു​മെ​ന്നും ഇ​ത് ത​ങ്ങ​ളു​ടെ ക​ണി​ശ​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും ഒ​മാ​ൻ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം.​പി.​ബോ​ബ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള