ലോ​ക​വേ​ദി​യി​ൽ കേ​ര​ള പോ​ലീ​സി​ന് അ​ഭി​മാ​ന മു​ദ്ര
Wednesday, February 13, 2019 11:24 PM IST
ദു​ബാ​യ്: ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ കേ​ര​ള പോ​ലീ​സി​ന് അ​ഭി​മാ​ന നേ​ട്ടം. ദു​ബാ​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ് തി​ള​ങ്ങി​യ​ത്. ഒ​രു കം​പ്യു​ട്ട​ർ ഗെ​യിം പോ​ലെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ട്രാ​ഫി​ക്ബോ​ധ​വ​ത്ക​ര​ണം പ്ര​ച​രി​പ്പി​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ഗു​രു എ​ന്ന ആ​പ്പാ​ണ് മി​ക​ച്ച ആ​പ്ലി​ക്കേ​ഷ​നു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്. യു​എ​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​നി​ൽ നി​ന്ന് ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി പി. ​പ്ര​കാ​ശ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ട്ടേ​റെ പ്ര​മു​ഖ ആ​പ്പു​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ട്രാ​ഫി​ക് ഗു​രു ഒ​ന്നാ​മ​തെ​ത്തി​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്ത്യ​യ്ക്കൊ​പ്പം യു​എ​ൻ ത​യാ​റാ​ക്കി​യ ആ​പ്പും യു​എ​സ്എ​യു​ടെ ആ​പ്ലി​ക്കേ​ഷ​നു​മാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യാ​വു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഈ ​ഗെ​യി​മി​ലൂ​ടെ കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ കാ​റോ​ടി​ച്ച് പ​ഠി​ക്കാം.

നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്വാ​ഹ​ന​മോ​ടി​ച്ചാ​ൽ പോ​യി​ന്‍റും പു​തി​യ സ്റ്റേ​ജു​ക​ൾ പി​ന്നി​ട്ട് ഗെ​യി​മി​ൽ മു​ന്നേ​റാം. കു​ട്ടി​ക​ളേ​യും യു​വാ​ക്ക​ളേ​യും ട്രാ​ഫി​ക് നി​യ​മം ല​ളി​ത​മാ​യി പ​ഠി​പ്പി​ക്കാ​നാ​ണ് ട്രാ​ഫി​ക് ഗു​രു ഏ​റ്റ​വും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ്, ഐ​എ​സ്ഒ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​ത് ല​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള