പെ​ട്രോ​ളി​യംരം​ഗ​ത്ത് നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ തേ​ടി കേ​ര​ളം; യു​എ​ഇ മ​ന്ത്രിയുമാ​യി മു​ഖ്യ​മ​ന്ത്രി ചർച്ച ന​ട​ത്തി
Wednesday, February 13, 2019 11:28 PM IST
അ​ബു​ദാ​ബി: കൊ​ച്ചി​യി​ലെ പെ​ട്രോ കെ​മി​ക്ക​ൽ കോം​പ്ല​ക്സി​ൽ യു​എ​ഇ​യു​ടെ ദേ​ശീ​യ എ​ണ്ണ ക​ന്പ​നി​യാ​യ അ​ബു​ദാ​ബി നാ​ഷ​ണ​ൽ ഓ​യി​ൽ ക​ന്പ​നി (അ​ഡ്നോ​ക് ) നി​ക്ഷേ​പി​ക്കാ​ൻ സാ​ധ്യ​ത.

അ​ബു​ദാ​ബി​യി​ലെ അ​ഡ്നോ​ക് ആ​സ്ഥാ​ന​ത്ത് വ​ച്ചു സ​ഹ​മ​ന്ത്രി​യും അ​ഡ്നോ​ക് ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ഹ്മ​ദ് അ​ൽ ജാ​ബ​റു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ഇ​തി​നാ​യി ജോ​യി​ൻ​റ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി.

നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് സ​മി​തി പ​ഠ​നം ന​ട​ത്തു​മെ​ന്നും ഇ​തി​നു​ശേ​ഷം ഡോ. ​സു​ൽ​ത്താ​ൻ അ​ഹ്മ​ദ് അ​ൽ ജാ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​ര​ള​ത്തി​ലെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ത​ങ്ങ​ളു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഏ​റെ സാ​ധ്യ​ത​ക​ളാ​ണ് ഈ ​രം​ഗ​ത്ത് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്നും സു​ൽ​ത്താ​ൻ ജാ​ബ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു. നി​ക്ഷേ​പ​ത്തി​ന​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത് . പെ​ട്രോ​ളി​യം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​സൗ​ക​ര്യം കൊ​ച്ചി​യി​ൽ ഇ​തി​ന​കം ല​ഭ്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ൻ, ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ന​വ്ദീ​പ് സിം​ഗ് സൂ​രി, യൂ​സ​ഫ് അ​ലി എം.​എ , അ​ഡ്നോ​ക് ആ​ക്ടി​ങ് സി​ഇ​ഒ മു​ഹ​മ്മ​ദ് അ​ൽ അ​ർ​യാ​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള