മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താ​മ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, February 14, 2019 10:46 PM IST
കു​വൈ​ത്ത്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യി​ലെ മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താ​മ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി 22 വെ​ള്ളി​യാ​ഴ്ച അ​ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​നു ജ​ന​റ​ൽ മെ​ഡി​സി​ൻ, ന്യൂ​റോ​ള​ജി, ഓ​ണ്‍​കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, ഡെ​ന്‍റ​ൽ, ഡെ​ർ​മ​റ്റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ, ഗ്യാ​സ്ട്രോ​ള​ജി, ഇ​എ​ൻ​ടി., ഒ​ഫ്താ​ൽ​മോ​ള​ജി, നെ​ഫ്രോ​ള​ജി, യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും.

കു​വൈ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ഫോ​റം, കു​വൈ​റ്റ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ, ഇ​ന്ത്യ​ൻ ദ​ന്തി​സ്റ്റ് അ​ല​യ​ൻ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി ഇ​സി​ജി., അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ, ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 66396204, 97500383, 60971071

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ