ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പത്താമത് വാർഷികം ഫെബ്രുവരി 15 വെള്ളിയാഴ്ച റിഹേലിയിലുള്ള അൽ ഖദീർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പിജെഎസ് ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടി പിജെഎസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് അഹ്മദ് ഉദ്ഘാടനം ചെയ്യും. ആഘോഷ ചടങ്ങിൽ പി.ജഎസ് സ്ഥാപക അംഗങ്ങളെ ആദരിക്കും. ജിദ്ദ ഇന്റർനാഷണൽ ഇന്തൃൻ സ്കൂളിൽ ആരംഭിച്ച മലയാളം ക്ലബിലേക്ക് പിജഐസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും. 12ാം ക്ലാസിൽ ഉയർന്ന മാർക്കുനേടിയ പിജഐസ് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന അവാർഡ് ദാനവും ഉണ്ടായിരിക്കും.
പിജെഎസിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിലെ മുഖ്യ വിഷയങ്ങളേയും, അംഗങ്ങളുടെ കലാ സാംസകാരിക മേഖലകളിലെ കഴിവുകളേയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ന്ധസ്നേഹ സ്മരണീകന്ധ എന്ന സുവനറിന്റെ പ്രകാശനവും നടക്കും. ജിദ്ദയിലെ കലാ സാംസ്കാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞ മൂന്ന് വർഷമായി നൽകുന്ന ഉല്ലാസ്കുറുപ്പ് മെമ്മോറിയൽ അവാർഡിന് ഈ വർഷം ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പ്രസീത മനോജിന് നൽകുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വാർഷികാഘോഷ പരിപാടിയിൽ പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പ്രശസ്ത നൃത്താധ്യാപിക സുധ രാജു അണിയിച്ചൊരുക്കിയ പത്തനംതിട്ടയെക്കുറിച്ചുള്ള അവതരണ സംഗീത നൃത്തം, പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയൻ, ബിന്ദു സണ്ണി എന്നിവർ അണിയിച്ചൊരുക്കിയ നൃത്ത നൃത്തൃങ്ങൾ, പിജെഎസ് മുൻ പ്രസിഡന്റ് അനിൽ ജോണ് സംവിധാനം ചെയ്യുന്ന കുടുംബ ബന്ധങ്ങളുടെ ഉൗടും പാവും ഉൗട്ടി ഉറപ്പിക്കുന്ന ’താളം തെറ്റിയ താരാട്ട്’ എന്ന സാമൂഹിക സംഗീത നാടകം, ജിദ്ദയിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള ഗാനസന്ധ്യ എന്നിവ പ്രധാന പരിപാടികളായിരിക്കും.
വാർത്താ സമ്മേളനത്തിൽ ഷുഹൈബ് പന്തളം (രക്ഷാധികാരി), വിലാസ് അടൂർ (പ്രസിഡന്റ്), അയ്യൂബ് പന്തളം (ജനറൽ സെക്രട്ടി), വർഗിസ് ഡാനിയേൽ (ട്രഷറർ), നൗഷാദ് അടൂർ, എബി കെ.ചെറിയാൻ (വൈസ് പ്രസിഡന്റ്), അനിൽകുമാർ പത്തനംതിട്ട (പി.ആർ.ഒ), മനോജ് മാത്യു അടൂർ (സുവനീർ കമ്മിറ്റി കണ്വീനർ), തക്ബീർ പന്തളം, സാബുമോൻ പന്തളം,അലി തേക്കുതോട് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് എബി ചെറിയാൻ0502715302 / അനിൽ കുമാർ 0538378734
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ