ഇ​ടി​ക്കു​ള മാ​ത്യു​വി​ന് യാ​ത്ര​യ​പ്പു ന​ൽ​കി
Thursday, February 14, 2019 10:57 PM IST
കു​വൈ​ത്ത് സി​റ്റി: മു​പ്പ​ത്തി അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഒ​ഐ​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഇ​ടി​ക്കു​ള മാ​ത്യു​വി​ന് യാ​ത്ര​യ​പ്പു ന​ൽ​കി. ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ മൊ​മെ​ന്‍റോ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​നും ചേ​ർ​ന്ന് ന​ൽ​കി. ഇ​ടി​ക്കു​ള മാ​ത്യു പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ്മ​രി​ക്ക​പ്പെ​ട്ടു.

ഒ​ഐ​സി​സി കു​വൈ​റ്റ് മാ​ർ​ച്ച് ര​ണ്ടി​നു സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഉ​ജ്വ​ല സ്വി​ക​ര​ണം ഒ​രു​ക്കു​വാ​ൻ ജന്മനാ​ടാ​യ ആ​ല​പ്പു​ഴ ഒ​രു​ങ്ങു​ന്നു. ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഒ​ഐ​സി​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള​യ്, ഒ​ഐ​സി​സി ട്ര​ഷ​റ​ർ രാ​ജീ​വ് ന​ടു​വി​ലേ​മു​റി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് തോ​മ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ