ഹ്ര​സ്വ​ചി​ത്രം " ഫോ​ർ​വേ​ഡ് ' റി​ലീ​സ് ചെ​യ്തു
Friday, February 15, 2019 6:58 PM IST
റി​യാ​ദ്: ന​വോ​ദ​യ ബാ​ന​റി​ൽ ചി​ത്രീ​ക​രി​ച്ച ഫോ​ർ​വേ​ഡ് എ​ന്ന ഹ്ര​സ്വ​ചി​ത്രം റി​യാ​ദി​ൽ റി​ലീ​സ് ചെ​യ്തു. നോ​വ​ലി​സ്റ്റും അ​ധ്യാ​പി​ക​യു​മാ​യ ബീ​ന ഫി​ലിം സി​ഡി മാ​തൃ​ക ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ന് കൈ​മാ​റി​യാ​ണ് റി​ലീ​സിം​ഗ് നി​ർ​വ​ഹി​ച്ച​ത്.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്വാ​സം, നി​യ​മം, രാ​ഷ്ട്രീ​യം, ലിം​ഗ​നീ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​വി​ധ ദി​ശ​ക​ളി​ൽ നി​ന്ന് പ്ര​വാ​സി​ക​ൾ അ​വ​രു​ടെ മു​റി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​താ​ണ് പ്ര​മേ​യം. നാ​ട്ടി​ൽ നി​ന്നും ഒ​രു പ്ര​വാ​സി​യു​ടെ മ​ക​ൾ ശ​ബ​രി​മ​ല​യി​ൽ പോ​കാ​നു​ള്ള ആ​ഗ്ര​ഹം ഗ​ൾ​ഫി​ലെ അ​ച്ഛ​നോ​ട് പ​റ​യു​ന്ന​തും അ​തി​നോ​ട് അ​ച്ഛ​ൻ രോ​ഷാ​കു​ല​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തും അ​തി​നെ​തു​ട​ർ​ന്നാ​ണ് ച​ർ​ച്ച ആ​രം​ഭി​ക്കു​ന്ന​ത് വി​ശ്വാ​സ​ത്തെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​രു​തെ​ന്നും ഒ​രു പു​രോ​ഗ​മ​ന സ​മൂ​ഹ​മെ​ന്ന രീ​തി​യി​ൽ ലിം​ഗ​നീ​തി​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പി​ടി​ക്ക​ണ​മെ​ന്നും ഷോ​ർ​ട്ഫി​ലിം ഉ​ണ​ർ​ത്തു​ന്നു.

ഡി​സി ബെ​ൽ​മൗ​ണ്ട് ആ​ണ് ഫോ​ർ​വേ​ഡ് ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ജ​യ​കു​മാ​ർ ര​ച​ന​യും എ​ൻ​കെ​ടി കോ​ഴി​ക്കോ​ട് കാ​മ​റ​യും എ​ഡി​റ്റിം​ഗും നി​ർ​ഹി​ച്ചി​രി​ക്കു​ന്നു. ഒ.​കെ. സു​ധാ​ക​ര​നാ​ണ് നി​ർ​മ്മാ​ണം. മ​രു​പ​ച്ച പ്രൊ​ഡ​ക്ഷ​നാ​ണ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​ത്.

സെ​ലി​ൻ, അ​ൻ​വാ​സ്, ബാ​ല​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ, ആ​രി​ഫ് മാ​ട്ടി​ങ്ങ​ൽ, ദീ​പാ ജ​യ​കു​മാ​ർ, സാ​ന്ദ്ര സെ​ലി​ൻ, അം​ബി​കാ​മ്മ, ഷാ​ജു കു​മ്മി​ൾ, ഷി​ജു, അ​ഖി​ൽ, ബാ​ബു​ജി, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു.

റി​ലീ​സിം​ഗ് പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഫൈ​സ​ൽ ഗു​രു​വാ​യൂ​ർ, ബീ​ന ടീ​ച്ച​ർ, ഷ​ക്കീ​ല ടീ​ച്ച​ർ, ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, മ​ജു അ​ഞ്ച​ൽ, ഷാ​രോ​ണ്‍ ഷെ​രീ​ഫ്, പ്ര​മോ​ദ്, രാ​ജ​ൻ നി​ല​ന്പൂ​ർ, അ​നി​ൽ അ​ള​കാ​പു​രി, ന​ന്ദ​ൻ, ഇ​സ്മാ​യി​ൽ, വി​നോ​ദ്, അ​ഖി​ൽ ഫൈ​സ​ൽ, ര​വീ​ന്ദ്ര​ൻ, ശോ​ഭ​ന​ൻ, ഷൈ​ജു ചെ​ന്പൂ​ര് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു. അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഷൂ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. വി​ജ​യ​കു​മാ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്ക് ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സാ​ന്ദ്ര സെ​ലി​ൻ ആ​ങ്ക​റിം​ഗ് നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: കു​മ്മി​ൾ സു​ധീ​ർ