കെ എംസിസിയുടെ പ്രവർത്തനം മുസ് ലിം ലീഗിന് മുതൽ കൂട്ട്: കല്ലട്ര മാഹിൻ ഹാജി
Saturday, February 16, 2019 3:40 PM IST
ദുബായ് കെ എം സി സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിന് മുതൽ കൂട്ടാണെന്ന് മുസ് ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി. ദുബായ് കെ എംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ.എംസിസി നടത്തുന്ന നല്ല പ്രവർത്തനങ്ങൾ മുസ് ലിം ലീഗിന്‍റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണമായിറ്റുണ്ടെന്നും മാഹിൻ ഹാജി കൂട്ടിചേർത്തു.

ജില്ലാ പ്രസിഡന്‍റ് അബ്ദുള്ള ആറങ്ങാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഫൈസൽ മുഹ്സിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്കർ ചൂരി സ്വാഗതം പറഞ്ഞു. മുസ് ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീരിനുള്ള ഉപഹാരം ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി നൽകി, ഷാർജ കെ.എംസിസി സംസ്ഥാന സെക്രട്ടറി ശക്കീർ കുമ്പള, ഫൈസൽ പട്ടേൽ, സത്താർ ആലമ്പാടി, സുബൈർ അബ്ദുല്ല,സിദ്ധീഖ് ചൗക്കി, അബ്ദുല്ല ബെഞ്ചിഞ്ചം, ഹനീഫ ആദൂർ, എം.എസ് ഹമീദ്, ശാഫി ഖാസിയാറകം, സഫ്വാൻ അണങ്കൂർ, സുഹൈൽ കോപ്പ, ഹാരിസ് ബ്രദേർസ്, തൽഹത്ത്, സർഫ്രാസുൽ റഹ്മാൻ,ഗഫൂർ ഊദ് അറഫ ചേരൂർ, നവാസ് റഹ്മാൻ, മുഹമ്മദ് സമീൽ തുടങ്ങിയവർ പ്രസംഗിച്ചു.