യാത്രയപ്പുകൾ ആഭാസമാകരുത്‌: ദുബായ് കെ എംസിസി
Saturday, February 16, 2019 3:48 PM IST
ദുബായ്: നല്ലൊരു യുവ തലമുറയെ വളർത്തി എടുക്കാൻ അധ്യാപകരും രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഒന്നിച്ചു നീങ്ങിയാലേ സാധിക്കുകയുള്ളു. സ്കൂൾ കോളജ് പഠനം കഴിഞ്ഞു സെന്‍റ്ഓഫ് എന്ന പേരിൽ ചില കുട്ടികൾ നടത്തുന്ന പേക്കൂത്തുകൾ നമ്മുടെ സംസ്കാരത്തിന് തന്നെ യോജിക്കാത്ത നിലയിലാണ്. നമ്മളുടെ കുട്ടികളുടെ മേൽ എന്നും ഒരു നിയന്ത്രണം ഏർപ്പെടുത്തേണ്ടത്ത് ഓരോ രക്ഷിതാവിന്‍റേയും കടമയാണ്. അതിനു രക്ഷിതാക്കളുടേയും മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്നും കെ എംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി .

മെംബർഷിപ് അടിസ്ഥാനത്തിൽ പുതുതായി നിലവിൽ വന്ന ദുബായ് കെ എംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക സമയത്തി യോഗം ബറാഹ കെ എം സി സി ആസ്ഥാനത്ത് സംസ്ഥാന ഉപതാധ്യക്ഷൻ ഹനീഫ് ചെർക്കള സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ എം സി സി കാസർഗോഡ് മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ദുബായ് കെ എംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ജില്ലാ ഭാരവാഹികളായ ഇ.ബി. അഹമ്മദ്, ഫൈസൽ മുഹ്‌സിൻ , ഹസൈനാർ ബീജന്തടുക്ക തുടങ്ങിയവർ സംസാരിച്ചു. ദുബായ് കെ സിസി കാസർഗോഡ് മണ്ഡലം ഭാരവാഹികളും മുൻസിപ്പൽ പഞ്ചായത്തു ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. സെക്രട്ടറി പി.ഡി. നൂറുദീൻ സ്വാഗതവും ഓർഗനസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി നന്ദിയും പറഞ്ഞു.