കെഇഎ ബദർ അൽസമ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
Saturday, February 16, 2019 6:47 PM IST
ഫര്‍വാനിയ(കുവൈത്ത്) : കാസർഗോഡ് ജില്ലാ അസോസിയേഷൻ (കെ.ഇ.എ) ബദർ അൽസമ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി .

ജീവിതശൈലി രോഗ നിർണയ ക്യാമ്പും പതിനഞ്ചോളം പ്രഗൽഭ ഡോക്ടർമാരുടെ സൗജന്യ സേവനവുമായി നടന്ന ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ചീഫ് പേട്രൺ സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്ത ക്യാന്പിൽ വർക്കിംഗ് പ്രസിഡന്‍റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു .

കാശ്മീരിൽ വീരമൃത്യു പ്രാപിച്ച ഭാരത പുത്രൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു തുടങ്ങിയ ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സലാം കളനാട് ബദർ അൽസമ മാർക്കറ്റിംഗ് മാനേജർ നിതിൻ ,അഡ്വൈസറി ബോർഡ് അംഗം അനിൽ കള്ളാർ ,ക്യാമ്പ് കോർഡിനേറ്റർ അസീസ് തളങ്കര , ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ,ട്രഷറർ രാമകൃഷ്ണൻ കള്ളാർ ,ചീഫ് കോർഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ എന്നിവർ ക്യാമ്പിന് ആശംസകളർപ്പിച്ച് സംസാരിച്ചു . ക്യാമ്പ് കൺവീനർ സുധൻ ആവിക്കര സ്വാഗതവും ജോയിൻ കൺവീനർ ഹനീഫ പാലായി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ