മാവേലിക്കര അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
Saturday, February 16, 2019 7:05 PM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് 2019-2020 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മനോജ്‌ പരിമണം (പ്രസിഡന്‍റ്), ജി.എസ്. പിള്ള (ജനറൽ സെക്രട്ടറി), ജെറി ജോൺ കോശി (ട്രഷറർ), പൗർണമി സംഗീത് (ചെയർപേഴ്സൺ), അനിൽ വള്ളികുന്നം (വൈസ് പ്രസിഡന്‍റ്), ജോമോൻ ജോൺ (ജോയിന്‍റ് സെക്രട്ടറി), സന്തോഷ് കുറത്തികാട് (ജോയിന്‍റ് ട്രഷറർ), ജയപാൽ നായർ (ഓഡിറ്റർ), അനിത അനിൽ (ജനറൽ സെക്രട്ടറി), ഫ്രാൻസിസ് ചെറുകോൽ (കൾച്ചറൽ പ്രോഗ്രാം) എന്നിവരേയും ബിനോയ് ചന്ദ്രൻ, സണ്ണി പത്തിച്ചിറ എന്നിവരെ രക്ഷാധികാരികളായും ഉപദേശക സമിതി അംഗങ്ങളായി നൈനാൻ ജോൺ, എ.ഐ കുര്യൻ എന്നിവരേയും തെരഞ്ഞെടുത്തു.


മുൻ പ്രസിഡന്‍റ് ഫ്രാൻസിസ് ചെറുകോലിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജിഎസ് പിള്ള കണക്കുക്കൾ അവതരിപ്പിച്ചു.

കൂടുതൽ മെമ്പർമാരെ ചേർത്തുകൊണ്ട് സംഘടന ശക്തിപെടുത്തുവാൻ പുതിയ നേതൃത്വം ശ്രമിക്കണമെന്ന് രക്ഷാധികാരി ബിനോയ് ചന്ദ്രൻ ഓർമിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ നൈനാൻ ജോൺ, ചെയർപേഴ്സൺ പൗർണമി സംഗീത്,വൈസ് പ്രസിഡന്‍റ് അനിൽ വള്ളികുന്നം, ട്രഷറർ ജെറി ജോൺ,മുൻ ചെയർപേഴ്സൺ ധന്യ അനിൽ,ജോയിന്‍റ് ട്രഷറർ സന്തോഷ് കുറത്തികാട്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജി.എസ് പിള്ള സ്വാഗതവും കൾച്ചറൽ കൺവീനർ ഫ്രാൻസിസ് ചെറുകോൽ നന്ദിയും പറഞ്ഞു.

മെംബെർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും 97542985,99769871,97674897,97542844.

റിപ്പോർട്ട്: സലിം കോട്ടയിൽ