ഐസി എഫ് ക്യാമ്പ് സംഘടിപ്പിച്ചു
Monday, February 18, 2019 6:09 PM IST
മക്ക: ഐ സി എഫ് ശരാ സിത്തീൻ സെക്ടർ കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു .അൽ റയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സിറാജ് ദിന പത്രം ദൽഹി ബ്യുറോ മുൻ ചീഫ് റിപ്പോർട്ടർ കാസിം എ ഖാദർ ഉദ്ഘാടനം ചെയ്തു .

പുതിയ തലമുറകൾ ധാർമ്മിക മൂല്യങ്ങൾ ഉൾകൊണ്ട ജിവിക്കണമെന്നും അല്ലാത്തപക്ഷം രാജ്യം അധാർമികതയിൽ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ സി എഫ് മക്ക സെൻട്രൽ ഫിനാൻസ് സെക്രട്ടറി ഷാഫി ബാഖവി ക്ലാസെടുത്തു . അൻവർ മാഷ് അധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി വേങ്ങര,അബ്ദുല്ല മുസ്‌ലിയാർ ചേരാപുരം എന്നിവർ സംസാരിച്ചു. അശ്റഫ് വയനാട്,ബഷീർ കള്ളാട് മുഹമ്മദലി വയനാട് ,മുസ്തഫ കാളോത്ത് എന്നിവർ സംബന്ധിച്ചു ,മുജിയ്ബ് വാഴക്കാട് സ്വാഗതവും നാസർ പൊയിൽ നന്ദിയും പറഞ്ഞു .

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ