സുകുമാർ അഴിക്കോട് അനുസ്മരണം ഫെബ്രുവരി 22 ന്
Monday, February 18, 2019 6:48 PM IST
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍റെ (ഫോക്) നേതൃത്വത്തിൽ സുകുമാർ അഴീക്കോടിന്‍റെ 7-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ഫോക്ക് ഫഹാഹീൽ സോൺ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 ന് മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ വിവിധ മൽസരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു.

കുവൈത്തിലെ എല്ലാ മലയാളികൾക്കുമായി മലയാള പ്രബന്ധരചനാ മൽസരം 3 മുതൽ 4 വരെയും ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കായി മലയാള പ്രസംഗമത്സരം 4 മുതൽ 6 വരെയും ആയിരിക്കും നടക്കുക. 10 വയസിനു താഴെ സബ് ജൂണിയർ, 10- 13 വയസ് വരെ ജൂണിയർ, 14-18 വയസ് വരെ സീനിയർ വിഭാഗങ്ങളായി തിരിച്ചായിരിക്കും മൽസരം. വിജയികള്‍ക്ക് അവാർഡുകൾ സമ്മാനിക്കും.

മാതൃഭാഷയോടും സംസ്കാരത്തോടുമുള്ള നമ്മുടെ ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97343960, 67684841.

റിപ്പോർട്ട്: സലിം കോട്ടയിൽ