ഫ്രറ്റേർണിറ്റി ഫെസ്റ്റ് ഓൺലൈൻ ക്വിസ് മത്സരത്തിന്‍റെ വെബ് പോർട്ടൽ ലോഞ്ചു ചെയ്തു
Monday, February 18, 2019 9:29 PM IST
ജിദ്ദ : സൗഹൃദം ആഘോഷിക്കുക എന്ന പേരിൽ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം നടത്തി വരുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന്‍റെ വെബ് പോർട്ടൽ ലോഞ്ചു ചെയ്തു .

സമകാലികം , ഇന്ത്യൻ ചരിത്രം , സാഹിത്യം , സ്പോർട്സ് തുടങ്ങിയ വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടുള്ള ക്വിസ് മത്സരം ഫെബ്രുവരി പതിനേഴു മുതൽ ഇരുപത്തിയേഴു വരെ ഓൺലൈൻ പോർട്ടലിലൂടെ നടക്കും .

പ്രായഭേദമന്യേ ആർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് .മത്സര വിജയികൾക്ക് ഫ്രറ്റേർണിറ്റി ഫെസ്റ്റിന്‍റെ മാർച്ച് ഒന്നിന് നടക്കുന്ന മെഗാ പ്രോഗ്രാമിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഓൺലൈൻ വെബ് പോർട്ടലിന്റെ ലോഞ്ചിംഗ് ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡന്‍റ് നൗഷാദ് ചിറയിൻകീഴ് നിർവഹിച്ചു . ഉമ്മർ മുഖ്താർ ഓൺലൈൻ ക്വിസ് പോർട്ടൽ പരിചയപ്പെടുത്തി . ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സെക്രട്ടറി സാദിഖ് വഴിപ്പാറ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി , ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ റീജിയണൽ കമ്മിറ്റി അംഗം മുബഷിർ, ശാഹുൽ ഹമീദ് ചേലക്കര ,ശാഹുൽ ഹമീദ് മേടപ്പിൽ , സി വി അഷ്‌റഫ് ,റാഫി ബീമാപള്ളി ,റിയാസ് ഇ എം ,ഇബ്രാഹിം മങ്കട , റഷീദ് കൂട്ടിലങ്ങാടി ,സാക്കിർബാഖവി , അൻസാജ് തുടങ്ങിയവ സന്നിഹിതരായിരുന്നു .

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ