അബുദാബി മാർത്തോമ്മ യുവജനസഖ്യം ജേതാക്കൾ
Tuesday, February 19, 2019 9:09 PM IST
അബുദാബി: മാർത്തോമ്മ യുവജനസഖ്യം യുഎഇ സെന്‍റർ രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്‍റിൽ അബുദാബി മാർത്തോമ്മ യുവജന സഖ്യം ജേതാക്കളായി. അൽ ഐൻ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

റാസ് അൽ ഖൈമ അൽ ബാത്തിയ വില്ലേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റിൽ ദുബായ്, ഷാർജ, ഫുജൈറ , അൽ ഐൻ , അബുദാബി , റാസ് അൽ ഖൈമ എന്നീ യുവജനസഖ്യം ടീമുകൾ ടൂർണമെൻറ്റിൽ മത്സരിച്ചു.

ക്രിസ്റ്റിൻ മാത്യു , അബുദാബി ( മാൻ ഓഫ് ദി മാച്ച് ) , സാജൻ ശാമുവേൽ, അൽ ഐൻ ( മാൻ ഓഫ് ദി ടൂർണമെന്‍റ് & മികച്ച ബൗളർ ), സോനു, അൽ ഐൻ ( മികച്ച ബാറ്റ്സ്മാൻ ) എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

സെന്‍റർ പ്രസിഡന്‍റ് റവ. ബിജു സി.പി , വൈസ് പ്രസിഡന്‍റ് നിരൻ എബ്രഹാം , സെക്രട്ടറി സെറിൻ തോമസ്, വനിതാ സെക്രട്ടറി ലിബി , ജോയിന്‍റ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള