മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് ഊഷ്മള സ്വീകരണം നൽകി ഇന്ത്യ
Wednesday, February 20, 2019 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡൽഹിയിലെത്തിയ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന് ഊഷ്മള സ്വീകരണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി​യാ​ണു സ​ൽ​മാ​നെ സ്വീ​ക​രി​ച്ച​ത്.

സൽമാന്‍റെ സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ അ​ഞ്ച് സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച് സൗ​ദി​യി​ലേ​ക്കു മ​ട​ങ്ങി​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, പി​ന്നീ​ട് ഇ​ന്ത്യ​യി​ലേ​ക്കു മാ​ത്ര​മാ​യി യാ​ത്ര തി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ പാ​കി​സ്ഥാ​നി​ൽ​നി​ന്ന് നേ​രി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​തി​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​മാ​യി അ​തി​ർ​ത്തി ഭീ​ക​ര​വാ​ദ​മ​ട​ക്കം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഇ​ന്ത്യ​യും സൗ​ദി​യും ഭീ​ക​ര​വാ​ദ​ത്തെ അ​പ​ല​പി​ച്ചു​കൊ​ണ്ട് സം​യു​ക്ത പ്ര​സ്താ​വ​ന ഇ​റ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.