പി എസ്എം ഒ കോളജ് അലുംനി ഡെസേർട്ട് സഫാരി
Wednesday, February 20, 2019 8:08 PM IST
ജിദ്ദ: തിരുരങ്ങാടി പി എസ്എം ഒ കോളജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഫെബ്രുവരി 22 നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് ജിദ്ദ ബഹറയിലേക്ക് മരുഭൂ യാത്ര സംഘടിപ്പിക്കുവാൻ തീരുമാനിച്ചു .

വിവിധ കലാ,കായിക മത്സരങ്ങോളോട് കൂടിയ യാത്രയിൽ എല്ലാ അലുംനി അംഗങ്ങളും കുടുംബ സമേതം പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് യോഗം അഭ്യർഥിച്ചു. പ്രസിഡന്‍റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു . എ.എം അബ്ദുള്ളകുട്ടി ,കെ.എം.എ ലത്തീഫ് ,മൊയ്‌ദു വലിയകത്ത് , അഷ്‌റഫ് അഞ്ചാലൻ,റഹൂഫ് എം.പി ,മുസ്തഫ വി.പി ,ബാവ എ.കെ ,ഷമീം താപ്പി,ഡോ.ഷുഹൈബ് ,സിദ്ധീഖ് ഒളവട്ടൂർ ,ബഷീർ അചമ്പാട്ട്,സാലിഹ് ,ഇബ്രാഹിം എം.കെ ,ഹസൻ സി.കെ ,ഡോ .നസീർ ,ആസിഫ് ,ഷാജി അരിമ്പ്രത്തൊടി തുടങ്ങിയവർ സംസാരിച്ചു. റഷീദ് പറങ്ങോടത്ത് സ്വാഗതവും അനിൽ മുഹമ്മദ് നന്ദിയും പറഞ്ഞു .

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ