"ഫ്ളെയിംസ് 2019' ഫെബ്രുവരി 25 ന്
Saturday, February 23, 2019 9:38 PM IST
കുവൈത്ത്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്‍റെ കുട്ടികളുടെ വിഭാഗമായ കെകെസിഎലി ന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25ന് (തിങ്കൾ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കുട്ടികൾക്കായി FLAMES -2019 എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ സുജൻ തോമസ് ആണ് സെമിനാർ നയിക്കുന്നത് . മൂന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളാണ് അബാസിയ SMCA ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നത്.

കുട്ടികളുടെ അഭിരുചിക്കനുസൃതമായി തയാറാക്കിയിരിക്കുന്ന സെമിനാറിൽ ഏല്ലാ കുട്ടികളെയും പങ്കെടുപ്പിക്കേണ്ടതാണെന്നും കൂടുതൽ വിവരങ്ങൾക്കും ട്രാൻസ്പോർട്ടേഷനും അതാത് യൂണിറ്റ് കൺവീനർമാരുമായി ബന്ധപ്പെടാനും ഭാരവാഹികൾ അറിയിച്ചു .

26 ന് (ചൊവ്) വൈകുന്നേരം 4 മുതൽ 8 വരെ അബാസിയ ഓർമ ഓഡിറ്റോറിയത്തിൽ മാതാപിതാക്കൾക്കായി " ഇഗ്നൈറ്റിംഗ് പേരെന്‍റേജ് "എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു . കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ,കാലിക പ്രാധാന്യമുള്ള പല വിഷയങ്ങളിലൂടെയും കടന്ന് പോകുന്ന ഈ സെമിനാർ നയിക്കുന്നത് സുജൻ തോമസാണ്.