ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജലീബ് യൂണിറ്റിന് പുതിയ നേതൃത്വം
Saturday, February 23, 2019 10:40 PM IST
കുവൈത്ത് : ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സയിദ് അബ്ദുറഹിമാന് (പ്രസിഡന്‍റ്), അനസ് അഹ്മദ് കരുവന്‍തിരുത്തി (ജനറല്‍ സെക്രട്ടറി), അബ്ദുറഷീദ് എറവറാംകുന്ന്(ട്രഷറര്‍) എന്നിവരേയും ആരിഫ് പുളിക്കല്‍ (വൈസ് പ്രസിഡന്‍റ്), കെ.അമാനുള്ള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം (ദഅ്വ), കുഞ്ഞിമുഹമ്മദ് (പബ്ലിക്കേഷന്‍), അബ്ദുൾ അസീസ്.സി.കെ (ഖ്യു.എച്ച്.എല്‍.എസ്), അംജദ് കെ.സി (വെളിച്ചം ഖുര്ആന് പരീക്ഷ) എന്നിവരേയും തെരഞ്ഞെടുത്തു.

കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ സിദ്ധീഖ് മദനി, അയ്യൂബ് ഖാന് മാങ്കാവ് എന്നിവര്‍ തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ