സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, March 11, 2019 11:53 PM IST
മ​ക്ക: കിം​ഗ് അ​ബ്ദു​ല്ലാ​ഹ് മെ​ഡി​ക്ക​ൽ സി​റ്റി സ്പെ​ഷ​ലൈ​സ്ഡ് ഹോ​സ്പി​റ്റ​ലി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ക​ദി​ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ’അ​ൽ സ​ഹ്റാ​വി’ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ര​ക്ത​സ​മ്മ​ർ​ദ പ്ര​മേ​ഹ​രോ​ഗ നി​ർ​ണ​യം, നേ​ത്ര പ​രി​ശോ​ധ​ന, ഇ​സി​ജി, ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച ക്യാ​ന്പി​ന് കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ യ​ഹ് യാ ​ആ​സ​ഫ​ലി, ഷാ​ഫി.​എം.​അ​ക്ബ​ർ, സി​റാ​ജ് വി​ല്യാ​പ്പ​ള്ളി, ന​സീ​ഫ് പൂ​ക്കോ​ട്ടൂ​ർ , ശ​മീം ഒ​ട്ടി​ലാ പോ​യി​ൽ, അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​നു​മാ​യും കിം​ഗ് അ​ബ്ദു​ല്ലാ​ഹ് മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യും സ​ഹ​ക​രി​ച്ച് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട് : കെ. ടി മുസ്തഫ പെരുവള്ളൂര്‍