ബാ​ല​വേ​ദി കു​വൈ​റ്റ് ’ക​ളി​മു​റ്റം’ അ​വ​ധി​ക്കാ​ല ക്യാ​ന്പ് 21, 22 തീ​യ​തി​ക​ളി​ൽ
Monday, March 11, 2019 11:59 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് ’ക​ളി​മു​റ്റം’ എ​ന്ന പേ​രി​ൽ മാ​ർ​ച്ച് 21, 22 തീ​യ​തി​ക​ളി​ൽ അ​വ​ധി​ക്കാ​ല ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2000 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ബാ​ല​വേ​ദി കു​വൈ​റ്റ് ഈ ​അ​ധ്യാ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി ബാ​ല​വേ​ദി അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള 120 കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​ന്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി ന​ട​ൻ, സ്റ്റോ​റി ടെ​ല്ല​ർ, ഫ​സി​ലി​റ്റേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ മ​നു ജോ​സ്, ചി​ത്ര​കാ​ര​നും, തീ​യേ​റ്റ​ർ സം​ഗീ​ത്ജ്ഞ​നു​മാ​യ ഓ​സി മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​രും. വി​വി​ധ സെ​ക്ഷ​നു​ക​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മം​ഗ​ഫ് ക​ല ഓ​ഡി​റ്റോ​റി​യം, മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

മാ​ർ​ച്ച് 22ന് ​വൈ​കി​ട്ട് 5 മു​ത​ൽ 7 വ​രെ അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സെ​ക്ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ൾ​ക്ക് പു​റ​മെ​യു​ള്ള​വ​ർ​ക്കും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ഇ​തോ​ടൊ​പ്പം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​പാ​ടി​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99456731, 50987603, 90082508 എ​നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ