കു​വൈ​ത്ത് കെഎംസി​സി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, March 12, 2019 12:06 AM IST
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗി​ന്‍റെ സ്ഥാ​പ​ക ദി​ന​മാ​യ മാ​ർ​ച്ച് പ​ത്തി​ന് പോ​ഷ​ക ഘ​ട​ക​മാ​യ കു​വൈ​ത്ത് കെഎംസി​സി താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

കെഎംസിസി ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം ത​ന്നെ​യാ​ണ് ര​ക്ത​ദാ​ന​മെ​ന്ന് കു​വൈ​ത്ത് ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ര​ക്ത​ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു. താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹം​സ ക​രി​ങ്ക​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെഎംസി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, ടി.​ടി. ഷം​സു, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ൽ, വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ വേ​ങ്ങ​ര, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് ഹ​മ​ദാ​നി ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ജി​ല്ലാ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്യാ​സ് വെ​ണ്ണി​യൂ​ർ, ജി​ല്ലാ സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് സ​ബ്ഹാ​ൻ, മു​ജീ​ബ് ടി., ​ഷാ​ഫി കൊ​ല്ലം, ബ​ഷീ​ർ ബാ​ത്ത തു​ട​ങ്ങി വി​വി​ധ മ​ണ്ഡ​ലം​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​നു താ​നൂ​ർ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ക​ബീ​ർ മൂ​സാ​ജി​പ്പ​ടി, അ​ബൂ​ബ​ക്ക​ർ കെ. ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കെ.​വി.​മു​ഹ​മ്മ​ദ് വാ​ണി​യ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​യാ​ധി​ഷ്ടി​ത​മാ​യ ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. താ​നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​യി​ന​ങ്ങാ​ടി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ