കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 15ന്
Wednesday, March 13, 2019 10:53 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സിയു​ടെ പു​തി​യ ഓ​ഫീ​സ് മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കു​വൈ​ത്ത് കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൾ റ​സാ​ഖ് പേ​രാ​ന്പ്ര​യും വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​ബ്ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ശാ​ല​മാ​യ പു​തി​യ ഓ​ഫീ​സ് കേ​ന്ദ്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. കെഎം​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​സ്ഥാ​നി​ക ബ​ന്ധു​ക്ക​ളും പ​ങ്കാ​ളി​ക​ളാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ