വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തു​ന്നു
Wednesday, March 13, 2019 10:58 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൂ​ടി യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ ആ​ലോ​ച​ന. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഓ​രോ യാ​ത്ര​ക്കാ​ര​നും എ​ട്ടു ദി​നാ​ർ അ​ധി​കം ന​ൽ​കേ​ണ്ടി വ​രും.

ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം ഇ​ഷ്യൂ ചെ​യ്യു​ന്ന ടി​ക്ക​റ്റി​നൊ​പ്പം സ​ർ​വി​സ്ചാ​ർ​ജ് കൂ​ടി ഈ​ടാ​ക്ക​ണ​മെ​ന്ന് വി​മാ​ന​ക്ക​ന്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. കു​വൈ​ത്ത് പൗ​ര·ാ​ർ​ക്കും ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ര​ണ്ടു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കും സ​ർ​വീ​സ്ചാ​ർ​ജ് ന​ൽ​കേ​ണ്ടി​വ​രി​ല്ല. കു​വൈ​ത്തി​ൽ​നി​ന്നും നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന​വ​രെ​യും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ