പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെഎംസി​സി സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച
Thursday, March 14, 2019 10:35 PM IST
ജി​ദ്ദ : പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് കെഎംസി​സി പ്ര​തി​നി​ധി സ​മ്മേ​ള​ന​വും പൊ​തു സ​മ്മേ​ള​ന​വും മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. ഷ​റ​ഫി​യ ഇ​ന്പാ​ല ഗാ​ർ​ഡ​ൻ വി​ല്ല​യി​ൽ ഉ​ച്ച​ക്ക് 1.30നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ഠ​ന ക്ലാ​സ് , സം​ഘ​ട​ന ച​ർ​ച്ച, സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ത്തപ്പെടും.

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡി​വൈ​എ​ഫ്ഐ​യി​ൽ നി​ന്ന് രാ​ജി​വ​ച്ചു മു​സ്ലിം ലീ​ഗി​ൽ ചേ​ർ​ന്ന ഇ​പ്പോ​ൾ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റും ലീ​ഗ് വേ​ദി​ക​ളി​ലെ ഉ​ജ്വ​ല പ്ര​ഭാ​ഷ​ക​നു​മാ​യ ശ​രീ​ഫ് കൊ​ട്ട​പ്പു​റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ഐം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ​പി മു​ഹ​മ്മ​ദ് കു​ട്ടി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി രാ​യി​ൻ​കു​ട്ടി നീ​റാ​ട് തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ