തോ​മ​സ് മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 1 മു​ത​ൽ
Friday, March 15, 2019 10:29 PM IST
കു​വൈ​ത്ത് : സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ​ജീ​വ​കാ​രു​ണ്യ​പ്ര​സ്ത്ഥാ​ന​മാ​യ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​നും ധ്യാ​ന​യോ​ഗ​വും ന​ട​ത്ത​പ്പെ​ടു​ന്നു.

വ​ലി​യ​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ൽ ഒ​ന്നി​ന് സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ലും 2, 3, 4 തീ​യ​തി​ക​ളി​ൽ അ​ബാ​സി​യ സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ ഹാ​ളി​ലും വൈ​കി​ട്ട് 7 മു​ത​ൽ ക​ണ്‍​വ​ൻ​ഷ​നും, ധ്യാ​ന​യോ​ഗ​വും ന​ട​ക്കപ്പെടും.

ക​ണ്‍​വ​ൻ​ഷ​നും ധ്യാ​ന​യോ​ഗ​ത്തി​നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര​പു​ന​ലൂ​ർ ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ്, ശാ​ലോം ടി​വി​യു​ടെ ദി​വ്യ​സ​ന്ദേ​ശം പ്രൊ​ഡ്യൂ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച റ​വ. ഫാ. ​ടൈ​റ്റ​സ് ജോ​ണ്‍ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ