ദ​ശാ​ബ്ദം പൂ​ർ​ത്തി​യാ​ക്കി​യ ശ്രേ​ഷ്ട ഇ​ട​യ​ന് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ദ​ര​വ്
Friday, March 15, 2019 10:31 PM IST
കു​വൈ​ത്ത്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി പ​ത്തു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച അ​ഭി. ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യെ ആ​ദ​രി​ച്ചു.

കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കോ​ട്ട​യം വൈ​ദി​ക സെ​മി​നാ​രി മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​ഡോ. ജേ​ക്ക​ബ് കു​ര്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഭ​ദ്രാ​സ​ന മി​ഷ​ൻ സെ​ക്ര​ട്ട​റി ഗീ​വ​റു​ഗീ​സ് റ​ന്പാ​ൻ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി തോ​മ​സ് റ​ന്പാ​ൻ, സ​ഭാ മാ​നേ​ജിംഗ് ക​മ്മി​റ്റി​യം​ഗം ഫാ. ​ജോ​സ് കെ. ​വ​ർ​ഗീ​സ്, മി​ഷ​ൻ ട്ര​ഷ​റ​ർ ഫാ. ​അ​ജു കെ. ​വ​ർ​ഗീ​സ്, വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി ഫാ. ​കെ. ഐ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ