റാഫിൾ കുപ്പൺ ഉദ്ഘാടനം ചെയ്തു
Saturday, March 16, 2019 5:16 PM IST
കുവൈത്ത്: ഒഐസിസി കുവൈറ്റ് ജൂൺ 15ന് സംഘടിപ്പിക്കുന്ന "പുരസ്കാര സന്ധ്യ 2019' നോടനുബന്ധിച്ചുള്ള റാഫിൾ കുപ്പൺ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഒഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.

എബി വാരിക്കാട്ട്, ചാക്കോ ജോർജ്കുട്ടി, ബി.എസ്. പിള്ള, രാജീവ് നെടുവിലെമുറി, വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ജോയ് കരവാളൂർ, ജോബിൻ ജോസ്, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്റ്റഫർ ഡാനിയൽ, അക്ബർ വയനാട്, അർഷാദ്, ഇല്യാസ്, സജി മണ്ഡലത്തിൽ, എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ