കോട്ടയം ഫെസ്റ്റ് 2019 ന്‍റെ ഫ്ലയർ, റാഫിൾ കൂപ്പൺ പ്രകാശനം ചെയ്‌തു
Saturday, March 16, 2019 5:33 PM IST
കുവൈത്ത് സിറ്റി‌: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (കോഡ്പാക്‌) മൂന്നാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഏപ്രിൽ ‌26 ന് (വെള്ളി) അബാസിയ മറീന ഹാളിൽ സംഘടിപ്പിക്കുന്ന "കോട്ടയം ഫെസ്റ്റ് 2019' ന്‍റെ ഫ്ലയർ , റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു.

മെഗാപരിപാടിയുടെ കോസ്പോൺസർ ബി ഇ സി യുടെ മാർക്കറ്റിംഗ് മാനേജർ റിനോഷ് ഫ്ലയർ പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ ചാരിറ്റി കൺവീനർ സിറിൽ ജോസഫ് , വൈസ് പ്രസിഡന്‍റ് ഡോജി മാത്യുന് നൽകി നിർവഹിച്ചു.

അബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ജിയോ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം ആശംസിച്ചു. ട്രഷറർ ആർ.ജി. ശ്രീകുമാർ നന്ദി പറഞ്ഞു. മുൻ പ്രസിഡന്‍റ് അനൂപ് സോമൻ, മുൻ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ്, ജോജോ, വിപിൻ, ജിത്തു, ജോസഫ്, സിബി, ഷൈജു, കിരൺ, അനിൽ, റോബിൻ, ബിജേഷ്, ജോജി, ബിജു, സന്ദീപ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ