ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ സ​മീ​പ​ന​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും സ​മാ​സ​മം: പി.​കെ. ഫി​റോ​സ്
Sunday, March 17, 2019 9:17 PM IST
മ​നാ​മ: ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ സ​മീ​പ​ന​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും സ​മാ​സ​മ​മാ​ണെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് കേ​ര​ള സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഹ്റി​ൻ കെഎം​സി​സി മ​നാ​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച മു​സ്ലിം ലീ​ഗ് എ​ഴു​പ​ത്തി​യൊ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​രീ​അ​ത്ത് റൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​സ്ത​യു​ൾ​പ്പെ​ടെ​യു​ള്ള മ​ത സം​ഘ​ട​ന​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്ന് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​തെ, ന്യൂ​ന​പ​ക്ഷ മ​ന്ത്രി​യാ​യ കെ.​ടി. ജ​ലീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സ​മ​സ്ത നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു ഫേ​സ്ബു​ക് പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് കാ​പ​ട്യ​മാ​ണെ​ന്നും പി.​കെ ഫി​റോ​സ് ആ​രോ​പി​ച്ചു.

മ​നാ​മ സാ​ൻ റോ​ക് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​നം സി.​കെ അ​ബ്ദു​ർ​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ജ​ലീ​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഫി​റോ​സി​നെ ഷാ​ൾ അ​ണി​യി​ച്ചു. ബ​ഹ്റൈ​ൻ സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ക്രു​ദീ​ൻ കോ​യ ത​ങ്ങ​ൾ പ്രാ​ർ​ഥന ന​ട​ത്തി, കു​ട്ടൂ​സ മു​ണ്ടേ​രി, ഹ​ബീ​ബ് റ​ഹ്മാ​ൻ, എം.​എ​ക്സ്.​ജ​ലീ​ൽ, രാ​ജു ക​ല്ലും​പു​റം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബ​ഹ്റൈ​നി​ലെ മ​ത സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ ബി​നു കു​ന്ദം​ദാ​നം, റോ​യ്, ന​ജീ​ബ് ക​ട​ലാ​യി, ജ​മാ​ൽ കു​റ്റി​കാ​ട്ടി​ൽ സ​ൽ​മാ​നു​ൽ ഫാ​രി​സ്, കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, എ​സ്.​എം അ. ​വാ​ഹി​ദ്, ജാ​വേ​ദ് വ​ക്കം , വി. ​എ​ച്. അ​ബ്ദു​ള്ള , സൈ​ഫു​ള്ള ഖാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി പാ​റ​ക്ക​ട്ടെ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, പി.​വി.​സി​ദ്ധീ​ഖ്, കെ.​കെ.​സി. മു​നീ​ർ​മൊ​യ്തീ​ൻ കു​ട്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ക്കു ​നേ​തൃ​ത്വം ന​ൽ​കി.​ഇ​സ്ഹാ​ഖ് പി.​കെ.​ഖി​റാ​അ​ത്ത് ന​ട​ത്തി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ശം​സു​ദ്ദി​ൻ വെ​ള്ളി​കു​ള​ങ്ങ​ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​പി മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.