പിയാനോയുടെ ആരോഗ്യ മേള മാർച്ച് 30 ന്
Monday, March 18, 2019 6:42 PM IST
ഫിലഡൽഫിയ: പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷന്‍റെ (പിയാനോ) ആഭിമുഖ്യത്തിൽ ആരോഗ്യമേള (ഹെൽത്ത് ഫെയർ) നടത്തുന്നു. മാർച്ച് 30 ന് (ശനി) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ റിവർ വന ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രമേഹ പരിശോധന, ബ്ലഡ് ഷുഗർ പരിശോധന, രക്ത സമ്മർദ്ദ പരിശോധന, പക്ഷാഘാത നിവാരണം, ശരീര ഭാര നിയന്ത്രണം, ആരോഗ്യഭക്ഷണ ക്രമീകരണം, അർബുദ നിവാരണം, ദുർമേദസ് വർജന മത്സരം എന്നിങ്ങനെ വിവിധ ആരോഗ്യ വിഷയങ്ങളിലാണ് പിയാനോ ആരോഗ്യമേള വെളിച്ചം വീശുക.

ഡോ. ആനി ഏബ്രാഹം എംഡി (ഫിസിഷ്യൻ), ബിനു ഷാജിമോൻ (നഴ്സ്പ്രാക്ടീഷണർ), സൂസൻ സാബു (നഴ്സ് ഇൻഫൊഴ്മാറ്റിക്സ് സ്പെഷാലിസ്റ്റ്), ലൈലാ മാത്യു (നഴ്സ് എഡ്യൂക്കേറ്റർ), മെർളി പാലത്തിങ്കൽ (നഴ്സ് എഡ്യൂക്കേറ്റർ), ഡെയ് സി മാനുവൽ (നഴ്സ് എഡ്യൂക്കേറ്റർ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. വിൻസി ബിജോയ്, ജയശ്രീ നായർ, മോളിയമ്മ രാജൻ എന്നിവർ വിവിധ വേദികൾ തയാറാക്കും. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: ബ്രിജിറ്റ് പാറപ്പുറത്ത് 215-494-6753, മെർളി പാലത്തിങ്കൽ 267-307-6914, ഷേർളി ചാവറ 215-668-5328, ടിജു തോമസ് 267-776-3243, ലീലാമ്മ സാമുവേൽ 215-909-1950.

ബ്രിജിറ്റ് പാറപ്പുറത്ത് (പ്രസിഡന്‍റ്), മെർളി പാലത്തിങ്കൽ (വൈസ് പ്രസിഡന്‍റ്), ഷേർളി സെബാസ്റ്റ്യൻ ചവറ ( സെക്രട്ടറി), ടിജു തോമസ് (ജോയിന്‍റ് സെക്രട്ടറി), ലീലാമ്മ സാമുവേൽ (ട്രഷറർ), ജോർജ് നടവയൽ ( ബൈലോസ് ചെയർ), ലൈലാ മാത്യു (എഡ്യൂക്കേഷൻ ചെയർ), ആലീസ് ആറ്റുപുറം (മെന്പർഷിപ് ചെയർ), ജയശ്രീ നായർ ( കൾച്ചറൽ ആക്ടിവിറ്റീസ് ചെയർ), ഡോ. മറിയാമ്മ ഏബ്രാഹം (പി അർഒ), റോഷിൻ ജോബി (ഓഡിറ്റർ) എന്നിവരാണ് പിയാനോ ഭാരവാഹികൾ.

റിപ്പോർട്ട്: ജോർജ് നടവയൽ