ലുലു ഖൈത്താനിൽ പ്രവർത്തനം ആരംഭിച്ചു
Monday, March 18, 2019 6:58 PM IST
ഖൈത്താൻ ( കുവൈത്ത്) : ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഖൈത്താനിൽ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്തിലെ പ്രഥമ ശാഖയായ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് സ്റ്റോര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയും മറിയം ഇസ്മയില്‍ ജുമാ അല്‍ അന്‍സാരിയും ചേര്‍ന്ന് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങില്‍ നിരവധി ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ആദായകരമായ വിലയിൽ ലുലു എക്‌സ്പ്രസിൽ ലഭ്യമാണ്. 25000 ചതുരസ്ര അടി വിസ്തീരണമുള്ള പുതിയ ഷോറൂമിൽ ശുദ്ധമായ പഴങ്ങളും പച്ചക്കറികളും മത്സ്യം-മാംസം , ഗ്രോസറി സാധനങ്ങള്‍ , ഡയറീസ്, ബേക്കറി പലഹാരങ്ങള്‍ , സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാതരം സാധനങ്ങളും ലഭിക്കുമെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികൾ അറിയിച്ചു.

കുവൈത്തില്‍ ലുലുവിന് എട്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും ആഗോളതലത്തിൽ 163 ശാഖകളുമാണുള്ളത്.

റിപ്പോർട്ട്: സലിം കോട്ടയിൽ