പി.കെ.മുരളിക്ക് യാത്രയപ്പ് നല്‍കി
Monday, March 18, 2019 8:50 PM IST
റിയാദ്: രണ്ടരപതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പി.കെ. മുരളിക്ക് കേളി ഉമ്മുൽഹമാം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി. അൽ യമാമ പ്രിന്‍റിംഗ് പ്രസിൽ ഉദ്യോഗസ്ഥനായിരുന്ന മുരളീധരൻ കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ്. റിയാദിൽ കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റായും സാംസ്കാരിക കമ്മിറ്റി ചെയർമാനായും ഉമ്മുൽഹമാം ഏരിയ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി അംഗവും ഏരിയാ പ്രസിഡന്‍റുമായ ഒ.പി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയപ്പ് യോഗത്തില്‍ ഏരിയ സെക്രട്ടറി പ്രദീപ്‌ രാജ് സ്വാഗതം ആശംസിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ചന്ദുചൂഢൻ, ഏരിയ ട്രഷറർ പി.പി. ഷാജു എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ സഖാക്കളും ആശംസകൾ നേർന്നു പൊന്നാട അണിയിക്കുകയും ചെയ്തു. ഏരിയയുടെ ഉപഹാരം സക്രട്ടറി പ്രദീപ്‌രാജ് യാത്രപോകുന്ന മുരളിക്ക് സമ്മാനിച്ചു. പി.കെ. മുരളി യാത്രയയപ്പിന് നന്ദി പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.