സംയുക്ത യാത്രയയപ്പു നൽകി
Monday, March 18, 2019 9:11 PM IST
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഏറനാട് മണ്ഡലം കെ എംസിസി വൈസ് ചെയർമാനും കുഴിമണ്ണ പഞ്ചായത്ത് ജിദ്ദ കമ്മിറ്റി ചെയർമാനുമായ കെ.വി.അഷ്റഫിന് ഏറനാട് മണ്ഡലം കെ എംസിസി ജിദ്ദ കമ്മിറ്റിയും കുഴിമണ്ണ പഞ്ചായത്ത് കെ എംസിസി ജിദ്ദ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.

ഷറഫിയയിലെ റോളക്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.വി.അഷ്റഫിന് ഏറനാട് മണ്ഡലത്തിനുവേണ്ടി ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്‍റ് എം കെ അഷ്റഫ് കീഴ്പറമ്പും കുഴിമണ്ണ പഞ്ചയത്തിനുവേണ്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി. അഷ്റഫും മൊമെന്‍റോ സമ്മാനിച്ചു.

എം.കെ. അഷ്റഫ് കീഴ്പറമ്പ് അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം ജില്ലാ കെ.എംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി രായിൻ കുട്ടി നീറാട് മുഖ്യപ്രഭാഷണം നടത്തി, മലപ്പുറം ജില്ലാ കെ എംസിസി സെക്രട്ടറി സുൽഫീക്കർ ഒതായി, മണ്ഡലം ചെയർമാൻ വി പി നൗഷാദ്, മറ്റു ഭാരവാഹികളായ മൊയ്തീൻ കുട്ടി കാവനൂർ, ടി.പി. അഷ്റഫ്, മൻസൂർ കെ.സി. സക്കീർ എടവണ്ണ, സുനീർ എക്കാ പറമ്പ്,റഹ്മത്ത് അരീകോട്, അബ്ദു റഹ്മാന് തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സൈതലവി പുളിയക്കോട് സ്വാഗതവും ട്രഷറർ അബൂബക്കർ വല്ലയിൽ അരീക്കോട് നന്ദിയും പറഞ്ഞു. വി.സി മുഹമ്മദ് ഖിറാഅത്ത് നടത്തി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ